Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കണ്ഠമിടറി ഭക്തര്‍... കണ്ണന്റെ ഇഷ്ട നിവേദ്യമായ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; അവാച്യമായ ആത്മീയ അനുഭവം എന്ന് ക്ഷേത്ര ദര്‍ശനത്തെ കുറിച്ച് ഗവര്‍ണര്‍; യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹാ...

07 MAY 2023 08:54 AM IST
മലയാളി വാര്‍ത്ത

ഗുരുവായൂരപ്പനെ കാണാനുള്ള യോഗം ഒന്ന് വേറെയാണ്. കണ്ണന്‍ പലരുടെ മുമ്പിലും പലതായാകും പ്രത്യക്ഷപ്പെടുക. നനന്ദനത്തിലെ ബാലാമണി കണ്ണനെ കണ്ടിട്ട് ഞാന്‍ മാത്രമേ കണ്ടുള്ളൂ എന്ന് പറയുന്നത് പോലെയായി ഇന്നലത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഗുരുവായൂര്‍ സന്ദര്‍ശനം. കൂടെയുള്ളവര്‍ക്ക് വല്ലാത്തൊരുനുഭൂതി നല്‍കി.

മനം നിറഞ്ഞ ഗവര്‍ണറുടെ കണ്ണ് നനഞ്ഞോയെന്ന് സംശയം. 'അവാച്യമായ ആത്മീയ അനുഭവം' എന്നാണു ക്ഷേത്ര ദര്‍ശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. 'യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹാ..' എന്ന ഉപനിഷദ് വാക്യവും ചൊല്ലി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു ക്ഷേത്രം കിഴക്കേ നടപ്പുരയില്‍ കദളിപ്പഴം കൊണ്ടു തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴം ഉപയോഗിച്ചു. വൈകിട്ടു നാലരയോടെ കിഴക്കേഗോപുര കവാടത്തില്‍ നിന്നു ദര്‍ശനവും നടത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ ഗവര്‍ണര്‍ക്ക് കളഭം, പഴം പഞ്ചസാര, വെണ്ണ, തെച്ചി ഉണ്ടമാല, പാല്‍പായസം എന്നിവയടങ്ങിയ പ്രസാദം നല്‍കി.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തിയത്. വൈകിട്ട് ക്ഷേത്രം കിഴക്കേ നട പന്തലില്‍ വെച്ചായിരുന്നു ഗവര്‍ണര്‍ക്ക് 83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയത്. ഇതിനായി 4250 രൂപ ക്ഷേത്രത്തില്‍ അടച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്. വൈകുന്നേരം നാലരയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷേത്രത്തിന് മുന്നിലെത്തിയത്. തൂവെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം.

ഗോപുര കവാടത്തിന് മുന്നില്‍ നിന്ന് ഗവര്‍ണര്‍ ഗുരുവായൂരപ്പനെ തൊഴുതു. കൈകൂപ്പി ഏതാനം മിനിട്ടുകള്‍ ഗോപുര കാവടത്തില്‍ നിന്ന ഗവര്‍ണര്‍ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോകദളിപ്പഴം വേണ്ടിവന്നു തുലാഭാരത്തിനായി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഗുരുവായൂരപ്പന്റെ പ്രസാദ കിറ്റ് ഗവര്‍ണര്‍ക്ക് നല്‍കി. 'വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം' എന്നായിരുന്നു ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തെക്കുറിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഒറ്റ വാചകത്തിലെ പ്രതികരണം. ഉപനിഷദ് വാക്യവും ചൊല്ലിയായിരുന്നു പ്രതികരണം.

തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ഗവര്‍ണര്‍ സമയം കണ്ടെത്തി. ദേവസ്വം ചെയര്‍മാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവര്‍ണറുടെ മടക്കം.

വൈകുന്നേരം മുന്നേ മുക്കാലോടെ ശ്രീവല്‍സം ഗസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചെയര്‍മാന്‍ ഗവര്‍ണറെ ഷാളയണിയിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറല്‍ ചിത്രം നല്‍കി. ജില്ലാ ഭരണകൂടത്തിനു വേണ്ടി ചാവക്കാട് തഹസീല്‍ദാര്‍ എം.കെ. ഇന്ദു ഗവര്‍ണറെ സ്വീകരിക്കാനെത്തി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍. പി.മനോജ് കുമാര്‍ എന്നിവരും സന്നിഹിതരായി.

തനിക്ക് ക്ഷേത്രത്തില്‍ വഴിപാട് നടത്താന്‍ താല്‍പര്യമുണ്ടെന്ന് ഗവര്‍ണര്‍ സംഘാടകരെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന് പുറത്ത് നടത്താവുന്ന വഴിപാട് തുലാഭാരമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തുലാഭാരം നിശ്ചയിച്ചത്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍നിന്ന് കാല്‍നടയായാണ് ഗവര്‍ണര്‍ ക്ഷേത്ര പരിസരത്ത് എത്തിയത്. കിഴക്കേ ഗോപുര കവാടത്തില്‍നിന്ന് തൊഴുത് പ്രാര്‍ഥിച്ചു. 83 കിലോകദളിപ്പഴം വേണ്ടിവന്നു തുലാഭാരത്തിനായി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഗുരുവായൂരപ്പന്റെ പ്രസാദ കിറ്റ് ഗവര്‍ണര്‍ക്ക് നല്‍കി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (25 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (32 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (39 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (45 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (51 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (52 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (56 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (56 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (59 minutes ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends