മുഖ്യന് വേണ്ടി പൊട്ടിക്കാൻ പോകുന്നത് കോടികളാണ്...ഓഫീസും കോൺഫറൻസ് ഹാളും 2,11,26,000 രൂപ ചെലവിൽ നവീകരിക്കുന്നു.... അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവച്ചിട്ടാണ്, ആഡംബരത്തിന് കോടികൾ ധൂർത്തടിക്കുന്നത്...

ഇവിടെ ജനങ്ങളുടെ മേൽ ഉള്ള നികുതി ഭാരം എല്ലാം അടിച്ചേല്പിച്ച് 10 പൈസ ഖജനാവിൽ ഇല്ലെന്നു കള്ളം പറയാൻ എങ്ങനെ സാധിക്കുന്നോ എന്തോ..? ജനങ്ങളെ പറ്റിക്കുന്നതിനെല്ലാം ഒരു പരിധി ഇല്ലേ...ഖജനാവ് കാലി കടമെടുക്കാൻ പോകുന്നു എന്ന് പറഞ്ഞു കൊണ്ട് നടന്നിട്ട്..ഇപ്പോഴിതാ മുഖ്യന് വേണ്ടി പൊട്ടിക്കാൻ പോകുന്നത് കോടികളാണ്...മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോൺഫറൻസ് ഹാളും 2,11,26,000 രൂപ ചെലവിൽ നവീകരിക്കുന്നു. ഓഫീസും ചേംബറും നവീകരിക്കാൻ 60,46,000 രൂപയും കോൺഫറൻസ് ഹാൾ നവീകരിക്കാൻ 1,50,80,000 രൂപയും അനുവദിച്ച് ഈ മാസം ഒന്നിന് പൊതുഭരണ അഡിഷണൽ ചീഫ്സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി.ഓഫീസ്, ചേംബർ ഇന്റീരിയർ വർക്കിന് മാത്രം 12.18ലക്ഷമാണ് ചെലവ്. ഫർണിച്ചറിന് 17.42ലക്ഷം, മുഖ്യമന്ത്രിയുടെ നെയിംബോർഡ്, എംബ്ലം, ഫ്ലാഗ് പോൾസ് 1.56ലക്ഷം, ടോയ്‌ലറ്റ്, റസ്റ്റ് റൂം 1.72ലക്ഷം, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോർ 1.85ലക്ഷം, സോഫ ഉൾപ്പെടെ സിവിൽ വർക്ക് 6.55 ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 4.70ലക്ഷം, എ.സി 11.55 ലക്ഷം, ഫയർഫൈറ്റിംഗ് 1.26ലക്ഷം എന്നിങ്ങനെയാണ് തുക.കോൺഫറൻസ് ഹാളിന്റെ ഇന്റീരിയർ 18.39ലക്ഷം, ഫർണിച്ചർ 17.42ലക്ഷം, നെയിംബോർഡ്, എംബ്ലം 1.51ലക്ഷം, ടോയ്‌ലറ്റ് 1.39ലക്ഷം, പ്ലംബിംഗ് 1.03ലക്ഷം, കിച്ചൺ ഉപകരണങ്ങൾ 74,000, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോറുകൾ 1.85ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 6.77ലക്ഷം, ഫയർ ഫൈറ്റിംഗ് 1.31ലക്ഷം, എ.സി 13.72ലക്ഷം,
ഇലക്ട്രോണിക് വർക്ക് 79ലക്ഷം.സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും. പൊതുമരാമത്ത് വകുപ്പാണ് നവീകരണപ്രവർത്തികൾ നടത്തേണ്ടത്.സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 5000 കോടിയുടെ അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവച്ചിട്ടാണ് ആഡംബരത്തിന് കോടികൾ ധൂർത്തടിക്കുന്നതെന്നാണ് പ്രതിപക്ഷ ആക്ഷേപം. മുഖ്യമന്ത്രിയുടെ സുരക്ഷ, വാഹനങ്ങൾ, ക്ലിഫ് ഹൗസ് നവീകരണം തുടങ്ങിയവയ്ക്ക് ഇതിനകം തന്നെ കോടികളാണ് ചെലവിട്ടത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോകുന്നത് എന്നതാണ് വാദം. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങി, പെൻഷൻ കൊടുക്കാൻ വേണ്ടി കടമെടുപ്പു തുടരുന്നു. ഇങ്ങനെ പലവിധത്തിലാണ് പ്രതിസന്ധിയെന്നാണ് ധനമന്ത്രി അടക്കമുള്ളവർ പറയുന്നത്. എന്നാൽ, സർക്കാർ സ്വന്തം കാര്യത്തിൽ ഇപ്പോഴും ധൂർത്ത് തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണത്തിന്റെ പേരിൽ വീണ്ടും കോടികൾ ധൂർത്തടിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും. പൊതുമരാമത്ത് വകുപ്പാണ് നവീകരണപ്രവർത്തികൾ നടത്തേണ്ടത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 5000 കോടിയുടെ അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവച്ചിട്ടാണ് ആഡംബരത്തിന് കോടികൾ ധൂർത്തടിക്കുന്നതെന്നാണ് പ്രതിപക്ഷ ആക്ഷേപം. മുഖ്യമന്ത്രിയുടെ സുരക്ഷ, വാഹനങ്ങൾ, ക്ലിഫ് ഹൗസ് നവീകരണം തുടങ്ങിയവയ്ക്ക് ഇതിനകം തന്നെ കോടികളാണ് ചെലവിട്ടത്.മൂന്ന് വർഷം മുമ്പും മുഖ്യമന്ത്രിയുടെ ഓഫീസിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. അതിന് ശേഷം ഇടയ്ക്കിടെ നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. അതിന്റെ കാരണത്തിലാണ് എല്ലാവർക്കും സംശയമുള്ളത്. നേരത്തെ അബുദാബിയിൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കുന്നതടക്കമുള്ള യുഎഇ സന്ദർശന യാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിച്ചു. ഇൻവെസ്റ്റ്മെന്റ് മീറ്റിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം അനുമതി നിഷേധിച്ചതോടെയാണ് യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. ഈ പരിപാടിിയ്‌ല# പങ്കെടുക്കാൻ വേണ്ടി ഒന്നര കോടിയോളം രൂപ സർ്ക്കാർ മുടങ്ങിയിരുന്നു. കേന്ദ്രം അനുമതി റദ്ദാക്കിയതോടെ ഈ തുകയും വെള്ളത്തിൽ വരച്ചതുപോലായി.
അതും പോരാഞ്ഞിട്ട് എ ഐ ക്യാമറ എന്ന പേരും പറഞ്ഞു..അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിച്ചിട്ട് അവസാനം ഇപ്പോൾ അതിനു അഴിമതി നടത്തിയ തുകയെല്ലാം പിരിക്കാൻ പോകുന്നത് ജനങ്ങളുടെ കൈയിൽ നിന്നാണ്,,ഇതിനെയാണ് പകൽ കൊള്ള എന്നൊക്കെ പറയുന്നത്...ഇതിനൊക്കെ എന്ന അന്ത്യം ഉണ്ടാകുമെന്നാണ് ജനം ഇപ്പോൾ ചിന്തിക്കുന്നത്...
https://www.facebook.com/Malayalivartha























