ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടപ്പുരയും ക്ഷേത്ര മാതൃകയില്‍ ഗോപുരവും നിര്‍മ്മിക്കാനൊരുങ്ങുന്നു....ഗുരുവായൂര്‍ കിഴക്കേ നടയില്‍ സത്രം ഗേറ്റ് മുതല്‍ അപ്സര ജംഗ്ഷന്‍ വരെ 54 മീറ്റര്‍ നീളത്തിലാണ് നടപ്പുര നിര്‍മ്മിക്കുക

ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടപ്പുരയും ക്ഷേത്ര മാതൃകയില്‍ ഗോപുരവും നിര്‍മ്മിക്കാനൊരുങ്ങുന്നു. ഗുരുവായൂര്‍ കിഴക്കേ നടയില്‍ സത്രം ഗേറ്റ് മുതല്‍ അപ്സര ജംഗ്ഷന്‍ വരെ 54 മീറ്റര്‍ നീളത്തിലാണ് നടപ്പുര നിര്‍മ്മിക്കുക. 'വെല്‍ത് ഐ ഗ്രൂപ്പ്' ഉടമ വിഘ്നേഷ് വിജയകുമാറാണ് നടപ്പുര വഴിപാടായി സമര്‍പ്പിക്കുന്നത്.
മുന്‍ വശത്ത് ക്ഷേത്രമാതൃകയിലുള്ള ഗോപുരം ആഞ്ഞിലി മരവും ഉരുമ്പും ഉപയോഗിച്ച് വ്യാളി രൂപങ്ങളും മുഖപ്പുകളും ചാരുകാലുകളും നിര്‍മ്മിക്കുന്നുണ്ട്. നടപ്പുരയുടെ തൂണുകളില്‍ സിമന്റില്‍ ദശാവതാരം മുതലായ ശില്‍പങ്ങളും സ്ഥാപിക്കുകയും ചെയ്യും.
ദേവസ്വം എഞ്ജീനിയര്‍മാരായ അശോക് കുമാറിന്റെയും നാരായണനുണ്ണിയുടെയും മേല്‍നോട്ടത്തില്‍ ശില്പി എളവള്ളി നന്ദനും പെരുവല്ലൂര്‍ മണികണ്ഠനും കൂടിച്ചേര്‍ന്നാണ് നടപ്പുരം നിര്‍മ്മിക്കുക. നാലു മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയായേക്കും.
https://www.facebook.com/Malayalivartha























