അരിക്കൊമ്പൻ എത്തിയതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്നാട് വിലക്കി....മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്നാട് വനംവകുപ്പ് മടക്കിയയച്ചു....നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു.... സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തത്.....

മലയാളികളുടെ അരിക്കൊമ്പൻ ഇപ്പോൾ തമിഴ് നാടിനെ വിറപ്പിച്ച് വിലസുകയാണ്..അരികൊമ്പനെ മയക്കു വെടി വച്ച് പിടിച്ച് ഉൽകട്ടിലിറക്കി വിട്ടതോടെ വലിയൊരു ദൗത്യം കഴിഞ്ഞെന്ന് കരുതി ഇരിക്കുമ്പോഴാണ് അടുത്ത തലവേദന..പക്ഷെ ആ തലവേദന ഒരേ സമയം കേരളത്തിനും തമിഴ് നാടിനും ഉണ്ട്...ഇവിടെ അരികൊമ്പന്റെ കഥ സിനിമയാക്കാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ ഇതൊന്നുമറിയാതെ അരിക്കൊമ്പൻ അവിടെ വിലസുകയാണ്...ഇപ്പോൾ തമിഴ് നാട്ടിലേക്ക് പ്രവേശിച്ച കൊമ്പൻ കാരണം നിയന്ത്രണങ്ങൾ ഏർപെടുത്തുകയാണ് തമിഴ് നാട് സർക്കാർഅരിക്കൊമ്പൻ എത്തിയതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്നാട് വിലക്കി. മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പൻ കാടിനു പുറത്തിറങ്ങി ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടത്.
ചിന്നമന്നൂർ റേഞ്ച് ഓഫിസർ ടി.ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നിൽപെട്ടു. വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റിയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റേഡിയോ കോളർ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്. വനപാലകർ ആനയെ കാട്ടിലേക്ക് ഓടിച്ചു.ശല്യക്കാരായ കാട്ടാനകളെ പിടികൂടി കൂട്ടിലാക്കുന്നതും വേറെ കാട്ടിലാക്കുന്നതും ആദ്യമല്ല. എന്നാൽ അതിനേക്കാൾ ദുഷ്കരവും സമാനതകളില്ലാത്തതുമായിരുന്നു 'മിഷൻ അരിക്കൊമ്പൻ". അഞ്ച് മയക്കുവെടിയേറ്റിട്ടും നാല് കരുത്തരായ കുങ്കിയാനകൾക്കെതിരെയും ശക്തമായി പ്രതിരോധിച്ചു നിൽക്കണമെങ്കിൽ അത് അരിക്കൊമ്പന് മാത്രമേ കഴിയൂ. ആദ്യമായാകും ഒരു കാട്ടാനയ്ക്ക് കേരളത്തിൽ ഇത്രയധികം ആരാധകരുണ്ടാകുന്നത്.പക്ഷെ അരികൊമ്പനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത തമിഴ് മക്കൾ ഇപ്പോൾ ആകെ പേടിച്ചു വിറച്ചിരിക്കുകയാണ്..എന്തായിരിക്കും അവന്റെ അടുത്ത നീക്കം എന്നറിയാൻ കാത്തിരിക്കുകയാണ് അവർ..പക്ഷെ ഈ ഒരു പ്രെശ്നം കേരളവും തമിഴ് നാടും തമ്മിലുള്ള ആത്മ ബന്ധത്തിന് വിള്ളലുണ്ടാക്കാത്ത ഇരുന്നാൽ നല്ലത്..
കാരണം അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്നാട് വനപാലകർ പറയുന്നു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാൻ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂർ റേഞ്ച് ഓഫിസർ ശിവാജി പറഞ്ഞു. ഹൈവേയ്സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണ സംഘം രംഗത്തുണ്ട്. അരിക്കൊമ്പനെക്കുറിച്ചാണ് തമിഴ്നാട്ടിൽ ഇപ്പോൾ ജനസംസാരം.10 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് ഇവിടത്തുകാർ പറയുന്നത്. അതുകൊണ്ട് അവരുടെ ഭാഗത്തു നിന്ന് കടുത്ത സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്...മേഘമല, ഹൈവേയ്സ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമെട്ട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്‌റ്റേറ്റിലുള്ളത്.
ഈ പ്രദേശങ്ങളെല്ലാം വനത്തോടു ചേർന്നാണ്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല. ഏതായാലും കേരളത്തിൽ ആദ്യം കുറച്ച ഇഷ്ടക്കേട് പിടിച്ചു പറ്റിയെങ്കിലും , ഇപ്പോൾ അരിക്കൊമ്പൻ ഫാൻസ് ഇഷ്ട്ടം പോലെയാണ്...പക്ഷെ തമിഴ് മക്കൾ ഇപ്പോൾ പേടിച്ചാണ് ഓരോ രാത്രിയും കഴിയുന്നത്...തന്റെ ഉറ്റവരുടെയും ഉടയവരുടെയും അടുത്ത നിന്ന് തന്നെ പറിച്ചു നട്ടതിലുള്ള ദേഷ്യവും പകയും അവിടെ തീർക്കുമോ എന്തോ..?
https://www.facebook.com/Malayalivartha























