സിനിമാ സെറ്റുകളിൽ ഇനി മുതൽ ഷാഡോ പൊലീസിന്റെ സാന്നിദ്ധ്യം...നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി... ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക്, പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പറും അറിയിച്ചിട്ടുണ്ട്....

കുറച്ചു ദിവസങ്ങളായി മലയാള സിനിമയെ ചുറ്റി പറ്റിയുള്ള ചർച്ചകൾക്ക് ചൂട് പിടിക്കുകയാണ്...മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗവും ...നടന്മാരുടെ പെരുമാറ്റവും ..എല്ലാം ഇവിടെ ചൂടേറിയ ചർച്ചയാണ്..മലയാള സിനിമയില്‍ സമീപകാലത്ത് ലഹരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. മുന്‍പും പലപ്പോഴും ഇക്കാര്യം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ സിനിമാ സംഘടകള്‍ വിലക്കിയതോടെയാണ് ലഹരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമര്‍ശനങ്ങളും വീണ്ടും ഉയരുന്നത്. അതിനിടയിലാണ് നടൻ ടിനി ടോം ചില പരാമർശങ്ങളും വെളിപ്പെടുത്തലുകളും നടത്തിയത്...കഴിഞ്ഞ ദിവസം സിനിമരംഗത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് നടൻ ടിനി ടോം കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാൻ തന്റെ മകന് അവസരം ലഭിച്ചിട്ടും വിട്ടില്ലെന്നായിരുന്നു ടിനി ടോം പറഞ്ഞത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ, മകനെ അഭിനയിക്കാൻ വിടാത്തതെന്നും ടിനി പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ ആണ് ടിനി ടോം.എന്നാൽ അതെ തുടർന്ന് സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നുവെന്നും എല്ലാ ലൊക്കേഷനുകളിലും ഇനിമുതൽഷാഡോ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ.
നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.സിനിമാ രംഗത്തുള്ളവരുടെ വെളിപ്പെടുത്തലുകളിൽ നടപടി ഉണ്ടാവും. പരാതി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കും. എക്‌സൈസ് ഇതിൽ അന്വേഷണം നടത്തുന്നുണ്ട്. പരാതി ലഭിച്ചാൽ മൊഴി എടുക്കും. ലഹരി ഉപയോഗം ഉന്മൂലനം ചെയ്യുന്നതിനായി എല്ലാ സിനിമാ സ്‌പോട്ടുകളിലും പൊലീസ് ഉണ്ടാവും. സിനിമാ രംഗത്ത് ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച ഡേറ്റ കൈവശമുണ്ട്. മുൻപ് കേസിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിവരമുണ്ട്. അതിപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല. സിനിമാ മേഖലയിൽ ലഹരി വസ്തുക്കൾ വിൽക്കുന്നത് സംബന്ധിച്ച് സൂചനയില്ലെങ്കിലും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പറും അറിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് എത്തിക്കാൻ സൗകര്യമായത് കൊണ്ട് സിനിമകള്‍ ഇപ്പോള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍കോടാണ് എന്ന് നിര്‍മാതാവ് രജപുത്ര രഞ്‍ജിത്തിന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
"ഇതേ കുറിച്ച് ചോദിച്ചപ്പോൾ, സിനിമ മേഖലയിൽ മാത്രമല്ല, ദിനവും പത്രങ്ങളിൽ അവിടെ മയക്കുമരുന്ന് പിടിച്ചു ഇവിടെ പിടിച്ചു എന്നൊക്കെയാണ്.ഇപ്പോൾ കുറേ സിനിമകൾ എല്ലാം തന്നെ കാസർകോട് ആണ് ഷൂട്ട് ചെയ്യുന്നത്. എന്താന്ന് വച്ചാൽ ഈ സാധനം വരാൻ എളുപ്പമുണ്ട്. മംഗലാപുരത്തു നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വരാൻ. ഷൂട്ടിംഗ് ലൊക്കേഷൻ വരെ അങ്ങോട്ട് മാറ്റിത്തുടങ്ങി. കാസർകോടിന്റെ കുഴപ്പമല്ല. കാസർകോടേക്ക് പോകുന്നത് മംഗലാപുരത്ത് നിന്ന് വാങ്ങാനായിരിക്കാം ബാംഗ്ലൂരെന്ന് വാങ്ങാനാകാം. എങ്ങനെ ആയാലും ഇക്കാര്യം ഇൻസ്ട്രിയിൽ നടക്കുന്നു എന്നത് സത്യമാണ്", എന്നാണ് രഞ്ജിത്ത് പറഞ്ഞിരുന്നത്. എന്തായാലും മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമീവമായി തന്നെ ലൈം ലൈറ്റില്‍ നില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























