തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി കോവിലും ഒരേ മതില്‍ പങ്കിടുന്നത് അറിയാമോ..? ദി കേരളാ സ്റ്റോറിയെ പരോക്ഷമായി വിമർശിച്ച് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി...

ദി കേരളാ സ്റ്റോറി ...അതാണ് ഇപ്പോൾ ചർച്ച ...കുറെ കാലത്തിനു ശേഷമാണ് കേരളത്തിലൊരു സിനിമയെ ചുറ്റി പറ്റി ചർച്ചകൾ നടക്കുന്നത്...കേരളാ സ്റ്റോറിക്ക് പല സൈഡിൽ നിന്നും അനുകൂലമായും പ്രതികൂലമായും വിമർശനങ്ങൾ ഇങ്ങനെ കേട്ടോണ്ട് ഇരിക്കുകയാണ്...സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയരുന്നത്. ചിത്രം കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് നിര്‍മ്മിച്ചതാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. രാഷ്ട്രീയ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ചിത്രത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുകയാണ്.വിവാദങ്ങളും ചര്‍ച്ചകളും കത്തിപ്പടരുന്നതിനിടെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുറ്റിയുടെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി കോവിലും ഒരേ മതില്‍ പങ്കിടുന്നത് അറിയാമോ എന്നാണ് റസൂല്‍ പൂക്കുറ്റി ചോദിച്ചത്. മൈക കേരള സ്റ്റോറി എന്ന ഹാഷ്ടാഗിനൊപ്പമാണ് പൂക്കുറ്റിയുടെ ചോദ്യം.സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് പല കോണുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചിരുന്നു,
ഇതേ തുടര്‍ന്ന് വലിയ എ ആര്‍ റഹ്മാനെതിരെ കടുത്ത സൈബര്‍ ആക്രമണമായിരുന്നു.കേരളത്തിലെ ഒരു മുസ്ലീം പള്ളിയില്‍ വച്ച് ഹിന്ദു ആചാരപ്രകാരം നടത്തിയ വിവാഹ വീഡിയോ പങ്കുവച്ചാണ് എ അര്‍ റഹ്മാന്‍ പങ്കുവച്ചത്. ഇത് കേരളത്തിന്റെ മറ്റൊരു കഥയാണ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ഏകദേശം 25000 പേരാണ് ഈ പോസ്റ്റ് കണ്ടത്. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.2020 ജനുവരി 19ന് നടന്ന, ആലപ്പുഴ സ്വദേശികളായ ശരത് ശശിയുടെയും അഞ്ജു അശോകിന്റെയും വിവാഹത്തിന്റെ വിഡിയോ ആണ് റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അഞ്ജുവിന്റെ കുടുംബത്തിന് സാമ്പത്തികപ്രയാസമുള്ളതിനാല്‍ സഹായത്തിനായി പള്ളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. 10 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും പള്ളി സഹായമായി നല്‍കി. 'ദ് കേരള സ്റ്റോറി' കേരളത്തിൽ 20 തിയറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കൽപിക ചിത്രമാണത്, ചരിത്രസിനിമയല്ലെന്നും കോടതി പറഞ്ഞിരുന്നു. യഥാർഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കൽപിക കഥയാണെന്ന് ഉൾപ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്‍മറിൽ ഉണ്ടെന്നു കമ്പനി അറിയിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി ആവശ്യം തള്ളിയത്.
ദ കേരള സ്റ്റോറി എന്ന സിനിമ പ്രദശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് കേരള ഹൈക്കോടതി. ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയ ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ദ കേരള സ്റ്റോറി എന്ന ചിത്രം സമൂഹത്തിന് എങ്ങനെ എതിരാകുമെന്ന് കേസ് പരിഗണിക്കവെ കോടതി ചോദിക്കുകയുണ്ടായി. ചിത്രം സെൻസർ ബോർഡിന്‍റെ അടക്കം എല്ലാ പരിശോധകൾക്കും ശേഷമാണ് പ്രദശനത്തിന് എത്തിയിരിക്കുന്നത്. കേരള സ്റ്റോറി ഒരു ചരിത്ര സിനിമയല്ല മറിച്ച് ഫിക്ക്ഷണൽ ചിത്രമാണ്. ഇത് ഒരു സാങ്കൽപികം മാത്രമാണെന്നും കോടതി പറഞ്ഞത്...വിമർശങ്ങൾ ഉയര്ന്നുണ്ടെകിലും സിനിമ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്..
https://www.facebook.com/Malayalivartha























