അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറി; ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം പുറപ്പെടും

മുഖ്യമന്ത്രിയുടെ വിദേശയാത്ര കേന്ദ്രസർക്കാർ വിലക്കിയത് നാം അറിഞ്ഞതാണ്. ഇപ്പോൾ ഇതാ മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറിയിരിക്കുകയാണ്. ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം പുറപ്പെടു വാനിരിക്കുകയാണ്. നോർക്ക - ഐടി-ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപ സംഗമത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് .
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെത്തെ കേന്ദ്രം അനുമതി നിഷേധിച്ചു. ഇതോടെ യുഎഇ സന്ദര്‍ശനം ശ്രദ്ധേയമാവുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൻറെ അനുമതി നിഷേധിക്കപ്പെട്ടതോടേ മുഖ്യമന്ത്രി യുഎഇ യാത്ര ഉപേക്ഷിച്ചു. കേന്ദ്രം യാത്ര വിലക്കിയത്, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയാണ്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്കിയതും കേന്ദ്രത്തെ അസ്വസ്ഥമാക്കി എന്നാണ് നിഗമനം .
അബുദാബി ആനുവല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ വെബ്സൈറ്റിന്റെ അടിസ്ഥാനത്തിൽ, നിക്ഷേപകസംഗമത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊന്ന് കേരള സര്‍ക്കാരാണ്. സംഗമത്തിന് ആകെയുള്ളത്,രണ്ട് ഗോൾഡന്‍ സ്പോണ്‍സര്‍മാര്‍ മാത്രമാണ് . ഒന്നരലക്ഷം ഡോളര്‍ അഥവാ ഒന്നേകാല്‍ കോടിയോളം രൂപ നല്‍കുന്നവരെയാണ് ഗോൾഡന്‍ സ്പോണ്‍സര്‍മാരാക്കുക. ഗോൾഡന്‍ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് നിക്ഷേപകസംഗമത്തിന്‍റെ ഏതെങ്കിലും ഒരു സെഷനില്‍ സംസാരിക്കാന്‍ അവസരവും ഉദ്ഘാടന ചടങ്ങില്‍ രണ്ട് വിഐപി സീറ്റും ലഭിക്കും.
https://www.facebook.com/Malayalivartha























