Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

2022 ഡിസംബര്‍ 18ന് അനു ലക്ഷ്മി എന്ന പതിനെട്ടുകാരി ലഹരി വില്‍പ്പന സംഘത്തിനൊപ്പം കൊച്ചിയില്‍ അറസ്റ്റിലായി.... കഴിഞ്ഞ ഓഗസ്റ്റില്‍ അക്ഷയ എന്ന യുവതി യൂനസ് എന്ന സുഹൃത്തിനൊപ്പം എം.ഡി.എം.എയുമായി പിടിയിലായി.... ഒക്ടോബര്‍ 31ന് ശില്‍പ എന്ന യുവതിയെയും അല്‍ത്താവ് എന്ന സുഹൃത്തിനെയും മയക്കുമരുന്നുമായാണ് പോലീസ് പിടികൂടുന്നത്... ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് കാസര്‍കോട് സ്വദേശി സമീറിനൊപ്പം അഞ്ജു കൃഷ്ണ എന്ന യുവതി കൊച്ചിയില്‍ പിടിയിലായി... ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നു. ..കെ.സി.ബി.സി വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്ന

07 MAY 2023 03:54 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രണയത്തെ കെണിയാക്കി മതപരിവര്‍ത്തനവും വിധ്വംസകപ്രവര്‍ത്തനങ്ങളും നടത്തുന്ന സംഘം രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെ.സി.ബി.സി. പ്രായപൂര്‍ത്തിയായി വിവാഹം കഴിച്ച് ജീവിക്കുന്നവരെ എതിര്‍ക്കുന്നതെന്തിനാണ്, അതില്‍ മതം കലര്‍ത്തുന്നതെന്തിന് എന്ന് ചോദിക്കുന്നവരുണ്ട്. അത് ശരിയാണ്. അങ്ങനെ കഴിയുന്നവരുണ്ട്. അത്തരക്കാര്‍ക്ക് നിയമവും സമൂഹവും പിന്തുണ നല്‍കുന്നുണ്ട്. പക്ഷെ, വളരെ തന്ത്രപരമായി പെണ്‍കുട്ടികളെ പ്രണയ വലയത്തിലാക്കുകയും അവരെ ചതിക്കുഴികളില്‍ വീഴ്ത്തുകയും ചെയ്യുന്ന സംഭവങ്ങളുണ്ടാകുന്നു. ഇത് പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്ന വിടവുകളും കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന അരഷ്ടിതാവസ്ഥയും കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യാപരമാണെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മിഷന്‍ സെക്രട്ടറി ഡോ. മൈക്കിള്‍ പുളിക്കല്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഈസ്റ്ററിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു. ഒന്നരപതിറ്റാണ്ടോളമായി പ്രണയച്ചതി രാജ്യത്ത് നടക്കുന്നുണ്ട്. ഇതേക്കുറിച്ച് തുറന്ന് പറയാന്‍ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും മാധ്യമങ്ങളും തയ്യാറാകുന്നില്ലെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു.

 

 

 

 

പ്രണയ വലയില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും സ്വന്തം വീട്ടിലേക്ക് പോകാന്‍പറ്റാത്ത സാഹചര്യങ്ങളാണ് വേട്ടക്കാര്‍ ഒരുക്കുന്നതെന്നും കെ.സി.ബി.സി ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകുന്നു. ഇവരെ പിന്നീട് ലഹരികടത്ത്, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്ക് മതമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മതതീവ്രവാദത്തെ കണ്ടില്ലെന്ന് നടിക്കാന്‍ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും മത്സരിക്കുകയാണ്. പ്രണയിച്ച് വിവാഹം കഴിക്കുന്നത് തെറ്റല്ല. പക്ഷെ, വിവാഹശേഷം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത് എന്തിനാണ്. ഇത്തരത്തിലുള്ള പല വിവാഹങ്ങളും രഹസ്യമായി നടക്കുകയും വിവാഹശേഷം പെണ്‍കുട്ടികള്‍ മാതാപിതാക്കളും ബന്ധുക്കളുമായും അകലംപാലിക്കും. വഞ്ചിക്കപ്പെട്ടവരാകട്ടെ നടന്ന കാര്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകുന്നില്ല. അതില്‍ വിവാഹമോചനം നേടി സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തിയവരുണ്ട്. ചിലരെയൊക്കെ വീട്ടില്‍ കയറ്റിയിട്ട് പോലുമില്ല. നാണക്കേട് കാരണം മകള്‍ വിദേശത്ത് പഠിക്കുകയാണ്, ജോലിയാണ് എന്ന് പറയുന്ന മാതാപിതാക്കളുമുണ്ട്.

 

 

 

 

 

 

 

 

വളരെ സംഘടിതമായ ശ്രമങ്ങളാണ് പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ നടക്കുന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചുള്ള വിവാഹങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. നിലവില്‍ ഓണ്‍ലൈനായി വിവാഹരജിസ്‌ട്രേഷന് അപേക്ഷ കൊടുക്കാം. മുമ്പ് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഓഫീസുകളിലും വെബ്‌സൈറ്റിലും പരസ്യപ്പെടുത്തുമായിരുന്നു. എന്നാല്‍ 2020 ജൂലായില്‍ സംസ്ഥാന സര്‍ക്കാരത് റദ്ദാക്കി.

 

 

 

 

പ്രണയ വലയിലാക്കിയ ശേഷം പെണ്‍കുട്ടികളെ ലഹരി കടത്തിന് ഉപയോഗിക്കുന്ന നിരവധി സംഭവങ്ങളുണ്ടാകുന്നെന്ന് തെളിവുകള്‍ സഹിതം കെ.സി.ബി.സി പറയുന്നു. 2022 ഡിസംബര്‍ 18ന് അനു ലക്ഷ്മി എന്ന പതിനെട്ടുകാരി ലഹരി വില്‍പ്പന സംഘത്തിനൊപ്പം കൊച്ചിയില്‍ അറസ്റ്റിലായി. കഴിഞ്ഞ ഓഗസ്റ്റില്‍ അക്ഷയ എന്ന യുവതി യൂനസ് എന്ന സുഹൃത്തിനൊപ്പം എം.ഡി.എം.എയുമായി പിടിയിലായി. ഒക്ടോബര്‍ 31ന് ശില്‍പ എന്ന യുവതിയെയും അല്‍ത്താവ് എന്ന സുഹൃത്തിനെയും മയക്കുമരുന്നുമായാണ് പോലീസ് പിടികൂടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് കാസര്‍കോട് സ്വദേശി സമീറിനൊപ്പം അഞ്ജു കൃഷ്ണ എന്ന യുവതി കൊച്ചിയില്‍ പിടിയിലായി. ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നു. ജുവരി 27ന് മുണ്ടക്കയം സ്വദേശി അപര്‍ണ മുസ്ലിം യുവാക്കള്‍ക്കൊപ്പം മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി.

 

 

 

 

2022 മെയ് 15ന് മുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പം അറസ്റ്റിലായ ഐശ്വര്യ പ്രസാദ് ഇവര്‍ക്കൊപ്പം കോളേജുകളില്‍ മയക്കുമരുന്ന് എത്തിച്ചെന്നാണ് പോലീസ് പറയുന്നത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അന്‍സാരിക്കൊപ്പം ഭാര്യ ശബ്‌നയും പിടിയിലായി. ആതിര എന്ന യുവതി മതം മാറി ശബ്‌നയായതാണെന്ന് പിന്നീട് മനസ്സിലായി. പിടിയിലായ യുവാക്കളുടെയും യുവതികളുടെയും മതം പരിശോധിക്കുമ്പോഴേ ഇതിലെന്തോ ചതിയുണ്ടെന്ന് വ്യക്തമാണ്. ഇക്കാര്യമാണ് കെ.സി.ബി.സി പുറത്തുവിട്ടത്.

 

 

 

 

 

 

 

 

 

 

ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് യു.പിയില്‍ 24കാരി ആത്മഹത്യ ചെയ്തത് മതം മാറണമെന്ന് കാമുകനായ ഷാരൂഖ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുള്ള മാനസികസമ്മര്‍ദ്ദമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷാരൂഖിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഫെബ്രുവരി 13ന് ബിഹാറില്‍ 22 വയസുള്ള പോലീസുകാരി കൊല്ലപ്പെട്ടിരുന്നു. മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനായ മുഹമ്മദ് ഹസന്‍ അവളെ കൊലപ്പെടുത്തുകയായിരുന്നു. മതംമാറ്റത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് പ്രിയ എന്ന യുവതിയെ യു,പിയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. കാമുകന്‍ ഇജാസും സുഹൃത്ത് ഷുഐബ് എന്നിവര്‍ അറസ്റ്റിലായി. സൂഫിയാന്‍ എന്ന മുസ്ലിം യുവാവിനെ യു.പി പോലീസ് കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തതും ഇതേ കാരണത്തിനാണ്. കേരളത്തിലെ മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തില്‍ പല വിധത്തില്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ എത്തിക്കുന്നുണ്ട്. ഇതേക്കുറിച്ച് സര്‍ക്കാരോ, പോലീസോ, മാധ്യമങ്ങളോ അന്വേഷിക്കാന്‍ തയ്യാറാകുന്നില്ലെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു.

പതിനെട്ട് വയസ് പൂര്‍ത്തിയായ പല പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ട്. രക്ഷിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ ഇവര്‍ കോടതിയില്‍ ഹാജരാകും. പലപ്പോഴും ഇവര്‍ക്കൊപ്പം വരുന്നത് ഒരേ സംഘമായിരിക്കും. പ്രമുഖരായ അഭിഭാഷകരും കാണും. ഇത് തന്നെ പ്രണയ വിവാഹങ്ങളുടെ ആസൂത്രണത്തിന്റെ സൂചനയാണ്. കോടതി മുറിയില്‍ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോവുകയും ചെയ്യും. അങ്ങനെ ഇരങ്ങിപ്പോയ ശ്രുതി എന്ന പെണ്‍കുട്ടിയുടെ കാലില്‍ അമ്മ വീണ് കരയുന്ന ചിത്രം കണ്ണീരോര്‍മയാണ്. അതിനാല്‍ രഹസ്യ വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ ചില നടപടിക്രമങ്ങള്‍ പാലിക്കണമെന്നാണ് കെ.സി.ബി.സി ആവശ്യപ്പെടുന്നത്. വിവാഹ രജിസ്‌ട്രേഷന്‍ മാതാപിതാക്കള്‍ അറിഞ്ഞാണോ എന്ന് ഉറപ്പുവരുത്തണം. പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തണം. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കണം. കെ.സി.ബി.സി പറയുന്ന വിവരങ്ങളനുസരിച്ച് നിയമത്തെയും സമൂഹത്തെയും മറ്റ് സംവിധാനങ്ങളെയും തന്ത്രപരമായി കബളിപ്പിച്ചാണ് ആസൂത്രിതമായ പ്രണയങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവരും പെണ്‍കുട്ടികളെ ലഹരികടത്തിനും മറ്റും ഉപയോഗിക്കുന്നവരും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പൊതുസമൂഹം ജാഗ്രത പാലിക്കണം. സര്‍ക്കാരും രാഷ്ട്രീയനേതൃത്വവും വോട്ട് ബാങ്കിന് പിന്നാലെയും സാംസ്‌കാരിക നേതൃത്വം വിശുദ്ധപ്രണയത്തെ ആഘോഷിച്ചും മാധ്യമങ്ങള്‍ തെളിവില്ലെന്ന് പറഞ്ഞും ഇതിനെ അവഗണിച്ചുകൊണ്ടേയിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (25 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (32 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (39 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (45 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (51 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (52 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (56 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (56 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (59 minutes ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends