പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ എടുത്ത് പ്രചരിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

ഇടുക്കി മാങ്കുളത്ത് പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ എടുത്ത് പ്രചരിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷയിലെ ബാലസോര്‍ ജില്ല സ്വദേശി രാജ്കുമാര്‍ നായികിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2018ലാണ് മാങ്കുളത്ത് രാജ്കുമാര്‍ ജോലി തേടി എത്തിയത്. ജോലിക്കിടെ ഇയാള്‍ അടുത്തുള്ള വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലാകുകയായിരുന്നു.
അടുപ്പത്തിലായ പ്രതി പിന്നീട് പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ അശ്ലീല വീഡിയോകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി പണം കൊടുത്തില്ല. ഇതിനിടെ നാട്ടിലേയ്ക്ക് പോയ പ്രതി അവിടെ നിന്നും ഭീഷണി തുടര്‍ന്നുകൊണ്ടിരുന്നു.
ഇയാളുടെ ശല്യം സഹിക്കാതെ കുറച്ചുദിവസം മുന്‍പാണ് കുട്ടി രാജ്കുമാറിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തത്. ഇതോടെ അശ്ലീല വീഡിയോകള്‍ പ്രതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്ട് പ്രകാരവും. ഐപിസി പ്രകാരവുമാണ് മൂന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്നാറില്‍ നിന്നും പോലീസ് ഒഡീഷയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























