Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

അറ്റ്‌ലാന്റിക് സാമ്പിള്‍ അടുത്ത ബോട്ടെത്തിക്കാന്‍ നാസര്‍. എല്ലാറ്റിനും പിന്നില്‍ സിപിഎം ലക്ഷ്യം റിയാസിന്റെ വളര്‍ച്ച.

10 MAY 2023 08:56 PM IST
മലയാളി വാര്‍ത്ത

More Stories...

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ

തൂവല്‍ത്തീരത്തെ കണ്ണീര്‍തീരമാക്കി മാറ്റിയ നാസറിന്റെ ബോട്ട് നീറ്റിലിറക്കാന്‍ മതിയായ രേഖകളോ അനുമതിയോ ഇല്ലാതിരുന്നിട്ടും അതിന്റെ പിന്നിലാരെന്ന ചോദ്യമാണ് കേരളം നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നത്. മന്ത്രി അബ്ദുറഹിമാന്റെയും പരിവാരങ്ങളുടെയും വേണ്ടപ്പെട്ടവനാണ് നാസര്‍ എന്നാണ് ആദ്യമേ ഉയര്‍ന്നുകേട്ടിരുന്ന ആരോപണം. എന്നാല്‍ അതിന് പുറമേ പ്രാദേശിക സിപിഎം നേതാക്കളും സ്ഥലം എംഎല്‍എയും എല്ലാ പിന്‍തുണയും നല്കിയിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. തൂവല്‍തീരത്തെ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഉയര്‍ത്തി എടുക്കേണ്ടത് എംഎല്‍എയുടെയും കൂടി ആവശ്യമായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് തൂവല്‍ത്തീരത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് വലിയ വര്‍ത്തമാനങ്ങളാണ് പറഞ്ഞിരുന്നത്. തൂവല്‍്ത്തീരത്ത് മന്ത്രി ഉത്ഘാടനം ചെയ്ത ഫ്‌ലോട്ടിംഗ് ബ്രിഡ്ജും സ്വകാര്യ വ്യക്തിയ്ക്കാണ് നല്കിയിരിക്കുന്നത്. മലപ്പുറത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ എന്തു നെറികെട്ട പ്രവര്‍ത്തിക്കും തയ്യാറാണെന്ന് തെളിയിക്കുന്നതാണ് തൂവല്‍ത്തീരത്തെ ദുരന്തം.

മലപ്പുറം ജില്ലയില്‍ സിപിഎമ്മിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന കാണിച്ചു കൊടുക്കുക കൂടിയാണ് തൂവല്‍ത്തീരത്തെ ടൂറിസം കേന്ദ്രമാക്കി മാറ്റിയതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. പെരുനാള്‍ ദിനത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കാന്‍ വേണ്ടിയാണ് ബോട്ടും മറ്റ് സംവിധാനങ്ങളുമൊരുക്കിയത്. അപകടം നടന്നപ്പോള്‍ എല്ലാവരും കയ്യൊഴികയും ബോട്ടുടമ നാസറിന്റെ തലയില്‍ എല്ലാ കെട്ടിവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ നാസര്‍ മാത്രമല്ല. സര്‍ക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാരണമാണ് 22 പേരും മരിച്ചിരിക്കുന്നതെന്ന് വ്യക്തം.മുഹമ്മദ് റിയാസിനെ മലബാര്‍ മേഖലയില്‍ ചോദ്യം ചെയ്യാനില്ലാത്ത നേതാവാക്കി വളര്‍ത്തുകയെന്ന ലക്ഷ്യവും മലപ്പുറത്തെ എല്ലാ സിപിഎം പരിപാടികള്‍ക്ക് പിന്നിലുണ്ടെന്നതും വ്യക്തമാണ്.

നാസര്‍ നേരിട്ടെത്തി തന്റെ ബോട്ടിനെ നിയന്ത്രിച്ചിരുന്നില്ല. മറിച്ച നാസറിന് എല്ലാ പിന്‍തുണയും ഉറപ്പാക്കി ഒരം സംഘം സിപിഎം നേതാക്കള്‍ എപ്പോഴുമുണ്ടായിരുന്നു. പോലീസ് മുതല്‍ ജില്ല കളക്ടര്‍വരെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മരവിപ്പിച്ച് ബോട്ട് യാത്ര സുരക്ഷിതമാക്കാന്‍ സകല ഒത്താശകളും നാസറിന് കിട്ടി കൊണ്ടിരുന്നു. അറ്റ്‌ലാന്റിക് സാമ്പിളായിരുന്നുവെന്നും വിനോദ സഞ്ചാരികള്‍ കൂടുന്നതിനനുസരിച്ച് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാനും പദ്ധതിയുണ്ടായിരുന്നു.

പൂരപ്പുഴയില്‍ തൂവല്‍തീരത്തിനുസമീപം 22 പേര്‍ മരിച്ച സംഭവത്തില്‍, അപകടത്തിനിടയാക്കിയ 'അറ്റ്ലാന്റിക്' ബോട്ട് ഓടിച്ചിരുന്നത് നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെയായിരുന്നെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. 21 യാത്രക്കാരെവെച്ച് സര്‍വീസ് നടത്താനായിരുന്നു കേരള മാരിടൈം ബോര്‍ഡില്‍നിന്ന് അനുമതിതേടിയത്. ഇതിനുപോലും അന്തിമാനുമതി ലഭിച്ചിരുന്നില്ല. അപകടംനടന്ന ഞായറാഴ്ച 37 യാത്രക്കാരും ഡ്രൈവറടക്കം രണ്ടു ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

മീന്‍പിടിത്തബോട്ടാണ് യാത്രാബോട്ടാക്കി മാറ്റാന്‍ ഉടമ അപേക്ഷ നല്‍കിയിരുന്നത്. ഇതിനുള്ള നിബന്ധനകള്‍ പാലിച്ചോ എന്നറിയാന്‍ മാരിടൈം ബോര്‍ഡിന്റെ സര്‍വേയര്‍ ആലപ്പുഴയില്‍ നിന്നെത്തി പരിശോധന നടത്തിയിരുന്നു. ഇതില്‍ ഒട്ടേറെ അപാകം കണ്ടതിനെത്തുടര്‍ന്ന് പരിഹരിക്കാന്‍ നിര്‍ദേശംനല്‍കി.ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ സര്‍വേയര്‍ വീണ്ടും ബോട്ട് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയുടെ ഫലം വരുംമുമ്പ്, കഴിഞ്ഞമാസം ബോട്ട് സര്‍വീസ് തുടങ്ങി. ആദ്യം അപേക്ഷനല്‍കി ഫിറ്റനസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോള്‍ ലഭിച്ച രജിസ്ട്രേഷന്‍ നമ്പര്‍ KIV/BPR/99/23 ബോട്ടിന്റെ യഥാര്‍ഥ രജിസ്ട്രേഷന്‍ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സര്‍വീസ് ആരംഭിച്ചതെന്ന് മാരിടൈം ബോര്‍ഡ് പറയുന്നു. അനുമതി ലഭിക്കുന്നതിന് മുന്‍പ് സര്‍വ്വീസ് തുടങ്ങാന്‍ നാസറിന് പ്രദാശിക സിപിഎം നേതാക്കളുടെ പിന്‍തുണയുണ്ടായിരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (18 minutes ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (20 minutes ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (27 minutes ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (28 minutes ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (34 minutes ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (1 hour ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (1 hour ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (2 hours ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends