കോട്ടയം മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരിയായ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം

കോട്ടയം മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരിയായ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. താല്‍ക്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം രോഗിയ്ക്ക് കുത്തിവയ്പ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. കൈയൊടിഞ്ഞ നേഹ ചികിത്സയിലാണ്.
ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുന്‍പ് കുത്തിവയ്പ്പ് നല്‍കുന്നതിന് വേണ്ടിയാണ് നേഹ രോഗിയുടെ അടുത്തെത്തിയത്. ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗിയാണ് നഴ്‌സിനെ ഉപദ്രവിച്ചത്. ഇയാള്‍ നേഹയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. തുടര്‍ന്ന് നേഹ പരിശോധന നടത്തിയപ്പോഴാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസിലായത്. പിന്നാലെ പ്രതിയ്‌ക്കെതിരെ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. നേഹയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























