വനിതാ ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം തുടരുമെന്ന് ഐ.എം.എ

ജോലിക്കിടെ വനിതാ ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം തുടരുമെന്ന് ഐ.എം.എ അറിയിച്ചു. സര്‍ക്കാരുമായി നടത്തിയ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാനുള്ള ഡോക്ടര്‍മാരുടെ തീരുമാനം. സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നും ഐ.എം.എ ഭാരവാഹികള്‍ അറിയിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിറുത്തി വയ്ക്കും.
സംഭവത്തില്‍ കുറ്റക്കാരയാവരുടെ പേരില്‍ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























