8 ലക്ഷം രൂപയുടെ സ്വര്‍ണ്ണ പണയ തട്ടിപ്പ്: സഹകരണ ബാങ്ക് അക്കൗണ്ടന്റും ക്ലാര്‍ക്കുമടക്കം 3 പ്രതികള്‍ ഹാജരാകാന്‍ ഉത്തരവ്; സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ മുദ്രവച്ച തുണി സഞ്ചിയില്‍ വച്ചശേഷം രഹസ്യമായി അസ്സല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം ചെയ്‌തെടുത്ത് തല്‍സ്ഥാനത്ത് മുക്കു പണ്ടം വയ്ക്കുകയും അസ്സല്‍ സ്വര്‍ണ്ണം മറ്റു ബാങ്കുകളില്‍ പണയം വച്ച് 8 ലക്ഷത്തോളം രൂപ വഞ്ചിച്ചെടുത്തെന്നാണ് കേസ്

സംസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റിന് സമീപം നടന്ന 8 ലക്ഷം രൂപയുടെ സ്വര്‍ണ്ണ പണയ തട്ടിപ്പ് കേസില്‍ സഹകരണ ബാങ്ക് അക്കൗണ്ടന്റും ക്ലാര്‍ക്കുമടക്കം 3 പ്രതികള്‍ ഹാജരാകാന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികള്‍ 19 ന് ഹാജരാകാന്‍ മജിസ്ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ അക്കൗണ്ടന്റും കാഷ്യറുമായ ഗീതാ രമണി , കംപ്യൂട്ടര്‍ ഓപ്പറേറ്ററും ക്ലാര്‍ക്കുമായ ഹരിപ്രസാദ് എന്ന ഉണ്ണി , കാഷ്യര്‍ സജീവ് കുമാര്‍ എന്നിവരാണ് ഹാജരാകേണ്ടത്.
2015 ലാണ് കേസിനാസ്പദമായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് നടന്നത്. പ്രതികള്‍ ഗൂഢാലോചന നടത്തി ഇടപാടുകാര്‍ പണയം വയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ മുദ്രവച്ച തുണി സഞ്ചിയില്‍ വച്ചശേഷം രഹസ്യമായി അസ്സല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം ചെയ്‌തെടുത്ത് തല്‍സ്ഥാനത്ത് മുക്കു പണ്ടം വയ്ക്കുകയും അസ്സല്‍ സ്വര്‍ണ്ണം മറ്റു ബാങ്കുകളില്‍ പണയം വച്ച് 8 ലക്ഷത്തോളം രൂപ വഞ്ചിച്ചെടുത്ത് ബാങ്കിനെയും ഇടപാടുകാരെയും ചതിച്ചുവെന്നാണ് കേസ്.
ഗീതാ രമണി ലീവ് എടുക്കാതെയും ചാര്‍ജ് മറ്റാര്‍ക്കും കൈമാറാതെയും ലോക്കര്‍ താക്കോല്‍ കൈമാറാതെയും ബാങ്കില്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് പുറം ലോകം അറിഞ്ഞത്.
https://www.facebook.com/Malayalivartha


























