ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസിന്റെ വീട്ടില്‍ മമ്മൂട്ടിയെത്തി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസിന്റെ വീട്ടില്‍ നടന്‍ മമ്മൂട്ടിയെത്തി. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിച്ച അദ്ദേഹം വന്ദനയുടെ പിതാവ് മോഹന്‍ദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25ന് വീട്ടിലെത്തിയ താരം10 മിനിറ്റോളം വീട്ടില്‍ സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ചിന്താ ജെറോം, രമേശ് പിഷാരടി എന്നിവരും മമ്മൂട്ടിയെ അനുഗമിച്ചിരുന്നു.
വന്ദനാ ദാസിന്റെ മരണത്തെത്തുടര്‍ന്ന് നടന്നുവന്നിരുന്ന പ്രതിഷേധ സമരം പിന്‍വലിച്ചതായി കെ.ജി.എം.ഒ.എ അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പ്രതിഷേധ സമരമാണ് പിന്‍വലിച്ചത്. ഇന്ന് നടന്ന ഉന്നത തല യോഗത്തിന് പിന്നാലെയാണ് തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
സമരം പിന്‍വലിച്ചെങ്കിലും വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. സുരക്ഷിതമായി തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നത് ഇത് തുടരുമെന്നാണ് സംഘടനുടെ നിലപാട്. ആശുപത്രി നിയമത്തിലെ ഓര്‍ഡിനന്‍സ് പരിഷ്‌കകരണമടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെങ്കില്‍ വീണ്ടും പ്രതിഷേധിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്‌ളോക്കിന് കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ പേര് നല്‍കാന്‍ തീരുമാനമായിരുന്നു. ഡോ. വന്ദനയോടുള്ള ആദരസൂചകമായാണ് നടപടി. നാമകരണത്തെ സംബന്ധിച്ച നിര്‍ദേശം ആരോഗ്യമന്ത്രി, വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























