ഡോ. വന്ദന കൊല്ലപ്പെട്ട സംഭവം... കെ.ജി.എം.ഒ.എ നടത്തി വന്ന ഒ.പി ബഹിഷ്‌കരിച്ചുള്ള 48 മണിക്കൂര്‍ പ്രതിഷേധ സമരം പിന്‍വലിച്ചു

ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തി വന്ന ഒ.പി ബഹിഷ്‌കരിച്ചുള്ള 48 മണിക്കൂര്‍ പ്രതിഷേധ സമരം പിന്‍വലിച്ചു. ഇന്നത്തെ ഉന്നത തല യോഗത്തില്‍ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സംബന്ധിച്ചുണ്ടായ സര്‍ക്കാര്‍ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വരെ വി.ഐ.പി. ഡ്യൂട്ടി ചെയ്യില്ലെന്നും കെ.ജി.എം.ഓ.എ വ്യക്തമാക്കി.
ആശുപത്രി സംരക്ഷണനിയമം പരിഷ്‌കരിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ സമയബന്ധിതമായ നടപടികള്‍ ഉണ്ടാകാത്തപക്ഷം തുടര്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. ഡോ.വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.
2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്നതു മുന്‍നിര്‍ത്തിയാണ് ഇതില്‍ ആവശ്യമായ ഭേദഗതി വരുത്തുക.
https://www.facebook.com/Malayalivartha


























