വീണുകിടന്ന മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍ കൊണ്ട് കാല്‍ അറ്റ് എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം....

വീണുകിടന്ന മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍ കൊണ്ട് കാലറ്റുപോയി എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം. വള്ളക്കടവ് ജ്യോതിനഗര്‍ പുതിയാപറമ്പില്‍ തോമസ് ജോസഫ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്രണ്ടായ ഇദ്ദേഹം മറ്റ് തൊഴിലാളികള്‍ക്കൊപ്പമാണ് പണിസ്ഥലത്ത് എത്തിയത്.
വീണുകിടന്ന മരത്തടി മെഷീന്‍വാള്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തെന്നിമാറി ഇടതുകാലില്‍ തട്ടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ കാല്‍ അറ്റുപോയി. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha


























