Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

തിരഞ്ഞെടുപ്പില്‍ വിജയപരാജയങ്ങള്‍ സ്വഭാവികമായതിനാല്‍ ബിജെപി തങ്ങളുടെ പാളിച്ചകള്‍ കണ്ടുപിടിച്ച് പരിഹിരച്ച് മുന്നോട്ട് പോകാന്‍ ശ്രമം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കേരളത്തില്‍ സിപിഎമ്മിന്റെ ചാട്ടവും വെപ്രാളവും കണ്ടിട്ട് കര്‍ണാടക വിജയം അവരെ പലവിധത്തിലും ഉലച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍.

15 MAY 2023 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലും മുന്നണികളിലും കക്ഷികളിലും വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ ഭരണം പിടിച്ചു എന്നതിനപ്പുറം ബിജെപിയ്ക്ക് ചെറുതല്ലാത്ത പ്രഹരം ഏല്‍പിച്ചു  കൊണ്ടാണ് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നത്. മുന്നണി സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായ കോണ്‍ഗ്രസ് ഒറ്റയ്ക്ക ബിജെപിയുമായി നേര്‍ക്കുനേര്‍ പോരാട്ടം നടത്തി നേടിയതാണ്. തിരഞ്ഞെടുപ്പില്‍ വിജയപരാജയങ്ങള്‍ സ്വഭാവികമായതിനാല്‍ ബിജെപി തങ്ങളുടെ പാളിച്ചകള്‍ കണ്ടുപിടിച്ച് പരിഹിരച്ച് മുന്നോട്ട് പോകാന്‍ ശ്രമം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കേരളത്തില്‍ സിപിഎമ്മിന്റെ ചാട്ടവും വെപ്രാളവും കണ്ടിട്ട് കര്‍ണാടക വിജയം അവരെ പലവിധത്തിലും ഉലച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍.

കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങള്‍ എല്ലാ മേഖലയിലും കോണ്‍ഗ്രസിനെ പിന്‍തുണച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ മുതലെടുത്ത് അധികാരത്തിലെത്തിയിരിക്കുന്ന സിപിഎമ്മിന് അത്തരം ന്യൂനപക്ഷ ഏകീകരണം രുചിച്ചിട്ടില്ലെന്ന വ്യ്കതം. ന്യാനപക്ഷങ്ങളെ കോണ്‍ഗ്രസില്‍ നിന്നകറ്റുന്നതിന് ബിജെപി ഭീതിയുണ്ടാക്കി കൊണ്ടിരുന്നു. ബിജെപി യെ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നും കേരളത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ ഇടുതപക്ഷത്തോടൊപ്പം നില്ക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്ന സിപിഎമ്മിന് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് തികച്ചും തിരിച്ചടിയായിരിക്കുകയാണ്. ബിജെപി യെ എതിര്‍ക്കുന്നവരെ ഞങ്ങള്‍ സഹായിക്കുമെന്ന് വലിയ വായില്‍ നേതാക്കള്‍ പറയുകയും , മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വിജയത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ കോണ്‍ഗ്രസിലേയ്ക്കുള്ള തിരിച്ചു പോക്ക് ഏറെ വെട്ടിലാക്കിയിത് ഗോവിന്ദന്‍മാഷിനെയാണ്.

ലീഗ് മതേതര പാര്‍ട്ടിയാണെന്ന് അടുത്തിടെ പറഞ്ഞതിന് വേണ്ടത്ര ശ്രദ്ധകിട്ടിയിരുന്നില്ല. ലീഗുകാര്‍ സിപിഎം തങ്ങളെ അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും ആ ചൂണ്ടയില്‍ അവര്‍ കൊത്തിയില്ല. എങ്ങനെയെങ്കിലും ലീഗിനെ ഇടതുവശത്തേയ്ക്ക് കൊണ്ടു വരാനായി മുല്ലാക്കമാരുടെ പിന്നാലെ നടന്നെങ്കിലും ഒന്നും നടക്കാതെ പോയി. എന്നാല്‍ പിന്നെ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴി്ഞ്ഞ ദിവസം  കോണ്‍ഗ്രസിന്റെ നട്ടെല്ലാണ് ലീഗെന്ന പ്രസ്താവന നടത്തിയത്. മുസ്ലീം ലീഗെന്നൊരു പ്രസ്ഥാനം കോണ്‍ഗ്രസില്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് നട്ടെല്ലുണ്ടാകുമായിരുന്നില്ലെന്ന പരാമര്‍ശമാണ് നടത്തിയത്. ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ലീഗ് തന്നെ രംഗത്തെത്തിയത് ഏറെ കൗതുകമാണ്. കോണ്‍ഗ്രസില്‍ ലീഗിന് വലിയ സ്ഥാനം നല്കി പുകഴ്ത്തിയതിന് പിന്നില്‍ വ്യ്കതമായ രാഷ്ട്രീയ ഉദ്ദേശ്യം സിപിഎമ്മിനുണ്ടായിരുന്നു.

ഇതു മനസിലാക്കി കൊണ്ടാണ് ലീഗു നേതാക്കളും മറുപടി പറയാനിറങ്ങിയിരിക്കുന്നത്.മുസ്ലിം ലീഗ് യു.ഡി.എഫിന്റെ നട്ടല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശം ലീഗിനുള്ള അംഗീകാരമൊണ്  കെ.എം.ഷാജി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലീഗിനെ എല്‍.ഡി.എഫിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസില്‍ വച്ചാല്‍ മതിയെന്ന് ഷാജി തുറന്നടിച്ചു. ബിജെപിക്കെതിരെ ഒന്നിക്കണമെന്ന സിപിഎമ്മിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയില്ല. ആരുമായി ഒന്നിച്ച് പോകാത്തത് സിപിഎമ്മാണ്. കോണ്‍ഗ്രസിനെ പല ഘട്ടത്തിലും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മുതലാളി പറഞ്ഞതനുസരിച്ച് കേട്ടു നില്‍ക്കലല്ല ജനാധിപത്യം. സിപിഐയെ പോലെ എല്ലാം കേട്ടുനില്‍ക്കുന്ന പാര്‍ട്ടിയല്ല ലീഗെന്ന് ഗോവിന്ദന്‍ മാഷ് മനസിലാക്കണം. അത് മനസിലാക്കിവേണം ക്ഷണിക്കാനെന്നും കെ.എം. ഷാജി തുറന്നടിച്ചതോടെ സിപിഎമ്മിനും ഉ്ത്തരം മുട്ടിയിരിക്കുകയാണ്.

ബിജെപിയെ തകര്‍ത്തു കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയത് കേരളത്തിലെ കോണ്‍ഗ്രസിലും യുഡിഎഫിനും ഏറെ ആശ്വസമായി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാമെന്ന മോഹവും എളുപ്പമാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി കുറഞ്ഞുവെന്ന് വാദിക്കുന്നവരാണ് സിപിഎമ്മുകാര്‍. എന്നാല്‍, കര്‍ണാടകയില്‍, ബിജെപിയെ നേര്‍ക്കുനേര്‍ നിന്ന് പോരാടി വീഴ്ത്തിയതോടെ കോണ്‍ഗ്രസിന് ഈ വാദങ്ങളെ തള്ളാന്‍ സാധിക്കും.

കര്‍ണാടക ഇഫക്ടില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2019ലേതിന് സമാനമായ വിജയം ആവര്‍ത്തിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കര്‍ണാടക വിജയം മതന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. ബിജെപി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ഇടപെടലുകള്‍ ശക്തമാക്കിയിരിക്കെ  കര്‍ണാടകത്തില്‍ ഒമ്പത് മുസ്ലിം എംഎല്‍എമാരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു കയറിയത്. അതുകൊണ്ട് തന്നെ മുസ്ലിം മനസിലേക്ക് കോണ്‍ഗ്രസ് കൂടുതല്‍ നടന്നു കയറുകയാണ്. ഇത് കേരളത്തില്‍ യുഡിഎഫിനും തുണയായി മാറും. ഇതു മനസില്കാകിയാണ് ലീഗിനെ പിഴുതെടുത്ത് പുതിയ രാഷ്ട്രീയ നീക്കത്തിന് ഗോവിന്ദന്‍ മാഷി തയ്യാറെടുക്കുന്നതെന്ന് വ്യക്തം.

2021ലെ നിയമസഭാ തോല്‍വിക്ക് ശേഷം മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായിരുന്നു. ഇടക്കാലം കൊണ്ട് പിണറായിയെ പുകഴ്ത്തിക്കൊണ്ട് ലീഗ് നേതാക്കള്‍ നിരന്തരം രംഗത്തുവരികയും ചെയ്യുന്നു. മുന്നണി വിടുമെന്നവിധത്തില്‍ വാര്‍ത്തകള്‍ വരുമ്പോഴാണ് കര്‍ണാടകയിലെ കണ്ണഞ്ചിപ്പിക്കുന്ന വിജയവും ഉണ്ടായിരിക്കുന്നത്. ഇതോടെ ലീഗ് കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നില്‍ക്കുമെന്ന് ഉറപ്പായി.

വയനാട്ടിലെ ലീഡേഴ്സ് മീറ്റിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അകല്‍ച്ച കുറയുന്ന പശ്ചാത്തലത്തില്‍ വന്ന കര്‍ണാടക ഫലം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ പ്രതാപം വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ. നേതാക്കളുടെ ഐക്യമാണ് കര്‍ണാടകയിലെ വിജയത്തില്‍ ഏറ്റവും പ്രധാനമായത്. അതുകൊണ്ട് തന്നെ കെ സുധാകരനും വിഡി സതീശനും രമേശ് ചെന്നിത്തലയും അടക്കം ഒരുമയോടെ മുന്നോട്ടു പോകേണ്ട അവസരമാണ് ഒരുങ്ങുന്നത്.

കര്‍ണാടകയില്‍ ന്യൂനപക്ഷ, പിന്നാക്ക, ദളിത് പിന്തുണ ലഭിച്ചതാണ് വിജയത്തിലേക്ക് നയിച്ചത്. വയനാട് ലീഡേഴ്സ് മീറ്റിന്റെ തുടര്‍ച്ചയായി മത,ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കോണ്‍ഗ്രസ് നീക്കം. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അകല്‍ച്ച മാറ്റാന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞതാണ് പാര്‍ട്ടിക്ക് കരുത്തായത്. വയനാട്ടില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിലൂടെ കേരളത്തിലും അതിനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഭരണവിരുദ്ധവികാരം അനുകൂലമാക്കിയത് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തു. കേരളത്തിലും ഇടതുസര്‍ക്കാരിനെതിരായ അഴിമതിയാരോപണവും ഭരണവിരുദ്ധവികാരവും മുതലെടുത്ത് പ്രചാരണം നടത്തിയാല്‍ ഫലമുണ്ടാവും.

 കോടതിയല്‍ നിന്നും ഇനി അനുകൂല വിധി കൂടി രാഹുല്‍ നേടിയാല്‍ അത് കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്വാകുമെന്ന കാര്യം ഉറപ്പാണ്ട്. കോണ്‍ഗ്രസിനൊരു ചരിത്ര ദിവസമാണ് കര്‍ണാടകം സമ്മാനിച്ചത്. ഫലം മറ്റൊന്നായാല്‍, കളം കൈവിട്ടു പോയെന്ന മട്ടില്‍ ലോക്സഭ തെരഞ്ഞെടുപ്പിലേക്കും നീളുന്ന ദൂരവ്യാപക പ്രത്യാഘാതം കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഒരുപോലെ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. കര്‍ണാടക ഫലം എതിരായിരുന്നെങ്കില്‍ ലീഗ് തന്നെ ആദ്യം കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വരികയും അതിലൂടെ ഇടതു പാളയത്തില്‍ എത്തിച്ചേരുകയും ചെയ്യുമായിരുന്നു. ഇത്തരം മനപായസം സിപിഎമ്മുമാര്‍ ഉണ്ടു കഴിയുമ്പോഴാണ് കോണ്‍ഗ്രസിന് പുനര്‍ജനിയായി കര്‍ണാടക മാറിയത്.

മോദി-അമിത് ഷാമാര്‍ നയിക്കുന്ന ബിജെപിയുടെ കാവിരാഷ്ട്രീയത്തിനു മുന്നില്‍ രാജ്യം കീഴടങ്ങിപ്പോയെന്ന ചിന്താഗതി ലോക്സഭ തെരഞ്ഞെടുപ്പു പ്രവണതകളിലേക്ക് പടരുന്ന ഘട്ടത്തിലാണ് കര്‍ണാടകം തിരുത്തിയത്  മോദിയെയും സംഘ്പരിവാര്‍ വിഭാഗീയ രാഷ്ട്രീയത്തെയും കൈവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് കര്‍ണാടകം. എങ്കിലും കേരളത്തില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നതും വ്യ്കതമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (24 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (29 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (35 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (48 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (56 minutes ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (1 hour ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends