25,000 കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തു; 2,525 കിലോ മെത്താംഫെറ്റമിൻ പിടിച്ചെടുത്തെന്ന് അധികൃതർ; പിടിയിലായ പാക് പൗരനെയും ലഹരിവസ്തുക്കളും കോടതിയിൽ ഹാജരാക്കും

25,000 കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തു. ആഴക്കടലിൽ നിന്നും പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്ക് പൂർത്തിയായപ്പോഴാണ് ഈ കണക്ക് ഇത്രയാണെന്ന് മനസിലാക്കാൻ സാധിച്ചത്. 2,525 കിലോ മെത്താംഫെറ്റമിൻ പിടിച്ചെടുത്തെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. ലഹരി മരുന്നിന്റെ കണക്കെടുപ്പ് പൂർത്തിയാക്കിയത് 23 മണിക്കൂർ കൊണ്ടായിരുന്നു .
ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പാക് പൗരനെയും ലഹരിവസ്തുക്കളും കോടതിയിൽ ഹാജരാക്കുവാനാണ് പോലീസിന്റെ നീക്കം. .കപ്പലിൽ നിന്നും ലഹരിവസ്തുക്കൾ കണ്ടെടുത്തപ്പോൾ പ്രാഥമിക നിഗമനം, 12,000 കോടി രൂപ വിലമതിക്കുന്നതാണെന്നായിരുന്നു. പക്ഷേ വിശദമായ കണക്കെടുപ്പ് പൂർത്തിയായപ്പോൾ 25,000 കോടി രൂപയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു .
ഇറാൻ തുറമുറത്ത് നിന്നും ലഹരിവസ്തുക്കളുമായി പുറപ്പെട്ട പാക് കപ്പൽ ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചത് മുതൽ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു ഉണ്ടായിരുന്നത്. ഓപ്പറേഷൻ സമുദ്ര ഗുപ്തയോടനുബന്ധിച്ച് നടത്തിയ പരിശോധനയാണ് വൻ ലഹരിവേട്ടയിലേക്ക് നയിച്ചത്. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























