സന്ദീപിന്റെ മൊഴി പൂർണമായും അന്വേഷണ സംഘം വിശ്വസിക്കുന്നില്ല;വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; കൊട്ടാരക്കര കോടതിയിൽ ഇന്ന് അപേക്ഷ നൽകും

വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് ഓരോ ദിവസം ഓരോ വെളിപ്പെടുത്തൽ നടത്തുകയാണ്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്ന മൊഴിയാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാൽ സന്ദീപിന്റെ ഈ മൊഴി പൂർണമായും അന്വേഷണ സംഘം വിശ്വസിക്കുന്നില്ല.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിന്റെ കൂടുതൽ വ്യക്തത വരുത്താനാകുമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. അതുകൊണ്ട് സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ശക്തമാക്കുകയാണ്. കൊട്ടാരക്കര കോടതിയിൽ ഇന്ന് അപേക്ഷ നൽകും.ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനുള്ള നീക്കവും ശക്തമാക്കുന്നുണ്ട് .
സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടെയാണ് പൊലീസിന്റെ ശ്രദ്ധേയമായ നീക്കം. ഇന്നലെയും ജയിൽ ഡോക്ടര്‍ പരിശോധിച്ചിരുന്നു . പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വ്യക്തമാക്കി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്.
ഡോ. അരുണിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഡോക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്, ആശുപത്രിയിൽ കൊണ്ടു പോയി ഇയാളെ ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട് പ്രതി.
താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ്പറഞ്ഞിരുന്നു. . കൊലപാതകം നടന്ന ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചുവെന്നാണ് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞത് . നാട്ടുകാർ പിന്തുടർന്നപ്പോൾ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. ഇങ്ങനെയാണ് അയാൾ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha
























