എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20ന്... എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20ന്

എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി ഫലം മേയ് 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചില അദ്ധ്യാപകര്‍ കാരണമില്ലാതെ എസ്.എസ്.എല്‍.സി പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയത്തിന് എത്തിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മൂല്യനിര്‍ണയത്തിന് എത്താതിരുന്ന 3006 അദ്ധ്യാപകര്‍ക്ക് നോട്ടീസ് നല്‍കിയെന്നും മന്ത്രി പറഞ്ഞു. കുട്ടികളില്‍ നിന്ന് അന്യായമായി ഫീസ് വാങ്ങരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ പ്രവേശനത്തിനും അടിസ്ഥാന സൗകര്യ ആവശ്യത്തിനും കുട്ടികളില്‍ നിന്ന് പണം വാങ്ങരുതെന്ന് മന്ത്രി പറഞ്ഞു. അന്യായമായി ഫീസ് വാങ്ങിയാല്‍ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























