തൃശ്ശൂര്‍-പാലക്കാട് ദേശീയപാതയില്‍ ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ് മറിഞ്ഞു.. അപകടത്തില്‍ 12 പേര്‍ക്ക് പരുക്ക്

തൃശ്ശൂര്‍-പാലക്കാട് ദേശീയപാതയില്‍ വഴക്കുംപാറയില്‍ ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ് മറിഞ്ഞു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 12 പേര്‍ക്ക് പരിക്കേറ്റു.
തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. വിനോദയാത്രയ്ക്ക് വന്ന സംഘത്തിന്റേതാണ് ബസ്. ലോറിയില്‍ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha
























