അപ്രതീക്ഷിത ആക്രമണം.... വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് യുവതി ഫോണില്‍ വിളിച്ചു പറഞ്ഞു... രക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവ്

അപ്രതീക്ഷിത ആക്രമണം.... വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് യുവതി ഫോണില്‍ വിളിച്ചു പറഞ്ഞു... രക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവ്
മൂക്കിന്റെ എല്ലിന് പൊട്ടലും കണ്‍പുരികത്ത് മുറിവുമേറ്റ പാമ്പാടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജിബിന്‍ ലോബോയെ കോട്ടയം മെഡി. കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമിച്ച പാമ്പാടി നെടുങ്കുഴി പായിപ്ര വീട്ടില്‍ സാം സക്കറിയ (42)നിരവധി കേസുകളില്‍ പ്രതിയാണ്. അപ്രതീക്ഷിത ആക്രമണം തടയാനായി പൊലീസുകാര്‍ക്ക് പ്രാപ്തിയില്ലെന്നും അതിനായി പരിശീലനം നല്‍കുന്നില്ലെന്നും വിമര്‍ശനം ഉയരുന്നതിനിടെയാണിത്.
ഞായറാഴ്ച രാത്രി പത്തേകാലോടെ പാമ്പാടി വെള്ളൂര്‍ എട്ടാം മൈലിലാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പൂട്ടിയിട്ടിരിക്കുകയാണെന്ന് സാമിന്റെ ഭാര്യ ബിനിയാണ് പാമ്പാടി സ്റ്റേഷനിലേക്ക് വിളിച്ച് അറിയിച്ചത്.
ഗ്രേഡ് എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ജിബിന്‍, ഹോംഗാര്‍ഡ് ജയകുമാര്‍ എന്നിവര്‍ വീട്ടിലെത്തി. ബിനിയെ പൂട്ടിയിട്ടിരുന്ന മുറി തുറക്കാനായി ജിബിന്‍ ശ്രമിക്കുന്നതിനിടെയാണ് സാം ചാടിവീണ് ഇടിച്ച് വീഴ്ത്തിയത്.
രാജേഷിനെയും ജയകുമാറിനെയും തള്ളിവീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു. ചമ്പക്കര മാന്തുരുത്തി സ്വദേശിയായ ജിബിന്റെ പുരകത്ത് നാലു തുന്നലുമുണ്ട് പാമ്പാടി കടമറ്റം സ്വദേശിയായ ബിനി നേരത്തേ വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമാണ്. രണ്ടു വര്‍ഷം മുമ്പാണ്‌സാമും ബിനിയും ഒന്നിച്ചു താമസമായത്. ആദ്യവിവാഹത്തിലെ കുട്ടികളെ കൊണ്ടുവരരുതെന്ന നിബന്ധനയിലാണ് ബിനിയെ സാം വിവാഹം കഴിച്ചത്.
അടുത്തിടെ മൂന്നാമത്തെ കുട്ടി അസുഖബാധിതനായതിനെ തുടര്‍ന്ന് വീട്ടിലെത്തിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇറക്കിവിടാതിരിക്കാനായി ബിനി കോടതിയില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയിട്ടുണ്ട്. സാം കടുത്തുരുത്തി കാപ്പിരി അപ്പച്ചന്‍ വധക്കേസിലും ഒന്‍പതാം മൈലില്‍ ചീട്ടുകളി സംഘത്തെ ആക്രമിച്ച് പണം തട്ടിയ കേസിലും പ്രതിയാണ് .
https://www.facebook.com/Malayalivartha
























