ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്...

ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്... തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂജിച്ച കളഭകലശം കിഴക്കേ മണ്ഡപത്തില്‍ നിന്ന് മേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലിനുളളില്‍ എത്തിച്ചു.
തുടര്‍ന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ കളഭാഭിഷേകം നടത്തി നീരാഞ്ജനമുഴിഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പുലര്‍ച്ചെ 4.30ന് ദേവനെ പളളിയുണര്‍ത്തിയശേഷം 5നാണ് നട തുറന്നത്.
നിര്‍മ്മാല്യ ദര്‍ശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം 5.30ന് കിഴക്കേ മണ്ഡപത്തില്‍ മഹാഗണപതിഹോമം നടന്നു. നെയ്യഭിഷേകവും അഷ്ടാഭിഷേകവും പൂര്‍ത്തിയാക്കി. ഉദയാസ്തമയപൂജ, 25കലശാഭിഷേകം എന്നിവ നടന്നു. വൈകിട്ട് ദീപരാധന, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടന്നു. മാളികപ്പുറം ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഭഗവതിസേവ നടന്നു. ഇന്നലെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണുണ്ടായത്.
"
https://www.facebook.com/Malayalivartha
























