കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസിന്റെ ഉപവാസം സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസിന്റെ ഉപവാസം സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ചു.
രാവിലെ 6 മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റെ നേതൃത്വത്തിലാണ് സമരം. ഡോ.വന്ദനയുടെ വീട്ടില്‍ നടത്തിയ കരച്ചില്‍ നാടകമല്ലെങ്കില്‍ രാജിവെച്ചൊഴിയാനായി ആരോഗ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതിനിടെ ഡോ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷന്‍ വാറണ്ട് പോലീസ് കോടതിയില്‍ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.
സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
"
https://www.facebook.com/Malayalivartha
























