ബ്യൂട്ടീഷ്യനായ യുവതിയെ കൊല്ലത്തുനിന്ന് പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടുപോയി കൊന്നശേഷം മൃതദേഹം കുഴിച്ചിട്ട കേസില്‍ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും പിഴയും

ബ്യൂട്ടീഷ്യനായ യുവതിയെ കൊല്ലത്തുനിന്ന് പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടുപോയി കൊന്നശേഷം മൃതദേഹം കുഴിച്ചിട്ട കേസില്‍ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാര്‍ക്ക് (35) ജീവപര്യന്തം തടവുശിക്ഷ.
തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീനിലയത്തില്‍ സുചിത്ര പിള്ള(42)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോയ് വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. 302-ാം വകുപ്പുപ്രകാരം ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കുകയും വേണം. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രശാന്ത് നമ്പ്യാരുടെ ഭാര്യ യുവതിയുടെ കുടുംബസുഹൃത്തായിരുന്നു. ഫോണിലൂടെ ബന്ധപ്പെട്ട് പ്രതി യുവതിയില്‍ നിന്നു രണ്ടരലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വിവാഹമോചിതയായ യുവതി പ്രതിയില്‍ നിന്നു കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെടുകയും ഇത് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് കരുതിയ പ്രതി യുവതിയെ തന്ത്രപൂര്‍വം പാലക്കാട് മണലിയിലുള്ള തന്റെ വാടകവീട്ടില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2020 മാര്‍ച്ച് 17-ന് കോലഞ്ചേരിയില്‍ ഒരു പരിശീലനത്തിനു പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ യുവതി മാര്‍ച്ച് 20-നാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. 22-ന് തിരികെവരുമെന്ന് പറഞ്ഞ യുവതിയെ കാണാതായതോടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് കൊട്ടിയം പോലീസ് .
"
https://www.facebook.com/Malayalivartha
























