പുതിയ അധ്യയനവര്‍ഷത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കര്‍ശന നിര്‍ദേശം

പുതിയ അധ്യയനവര്‍ഷത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കര്‍ശന നിര്‍ദേശം.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗത്തിലെ തീരുമാനപ്രകാരം ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് നിര്‍ദേശം. സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കണം.
കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷന്‍ അധികാരികളുടെ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്.
സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നീക്കം ചെയ്യണം. ക്ലാസ് തുടങ്ങി നിശ്ചിത സമയം കഴിഞ്ഞിട്ടും കുട്ടികള്‍ എത്തിയില്ലെങ്കില്‍ രക്ഷാകര്‍ത്താക്കളെ വിളിച്ച് വിവരം അന്വേഷിക്കണം.
കുട്ടി വീട്ടില്‍നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായാല്‍ പൊലീസിനെ അറിയിക്കാന്‍ ക്ലാസ് ടീച്ചറെ ചുമതലപ്പെടുത്തണം. കുട്ടികളുടെ പഠനസമയത്തിന് തടസ്സം വരുന്നരീതിയില്‍ പി.ടി.എ യോഗങ്ങള്‍, എസ്.ആര്‍.ജി യോഗങ്ങള്‍, സ്റ്റാഫ് മീറ്റിങ്ങുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാതിരിക്കാനും സല്‍ക്കാരങ്ങള്‍ നടത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha
























