എം.സി റോഡില്‍ പന്തളം കുരമ്പാല പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എം.സി റോഡില്‍ പന്തളം കുരമ്പാല പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തളം പൂഴിക്കാട് സോമാലയത്തില്‍ വേണുവിന്റെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. വിഷ്ണുവിന്റെ സുഹൃത്ത് പരിക്കേറ്റ പൂഴിക്കാട് സ്വദേശി അമലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടൂരില്‍ നിന്നും രാത്രി സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്. അജിതയാണ് വിഷ്ണുവിന്റെ മാതാവ്. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha
























