തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റില്‍...

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്.
ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി ശബരി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡിലാക്കി. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നത്. കൈ മുറിഞ്ഞ് ചികിത്സക്കെത്തിയതാണ് ഇയാള്‍.
മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ വേദനിച്ചു എന്ന് പറഞ്ഞ് ഇയാള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതിന് ശേഷം ഡോക്ടറെ അധിക്ഷേപിക്കുകയും മറ്റും ചെയ്തു. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.അതിനു ശേഷമാണ് ആശുപത്രി സംരക്ഷണ നിയമം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അറസ്റ്റിലായ പൂജപ്പുര സ്വദേശി ശബരി എന്നയാളാണ്. ഇയാള്‍ ലഹരിയോ മറ്റോ ഉപയോഗിച്ചിരുന്നോയെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇയാള്‍ പെട്ടെന്ന് പ്രകോപിതാകുന്ന സ്വഭാവമുള്ളയാളാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ് പോലീസ്.
"
https://www.facebook.com/Malayalivartha
























