വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികളുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാന്‍ ഉത്തരവുമായി ഹൈക്കോടതി... ജയിലില്‍ അടച്ചതിന് ശേഷം പ്രതികള്‍ക്ക് ഉണ്ടായിട്ടുള്ള മാറ്റം സംബന്ധിച്ച് ജയില്‍ ഡിജിപിയോടും റിപ്പോര്‍ട്ട് തേടി

വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികളുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാന്‍ ഉത്തരവുമായി ഹൈക്കോടതി... ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത് പരിശോധിക്കും.
പ്രൊജക്ട് 39 എന്ന സംഘടനയ്ക്കാണ് നിര്‍ദേശം നല്‍കിയത്. ജയിലില്‍ അടച്ചതിന് ശേഷം പ്രതികള്‍ക്ക് ഉണ്ടായിട്ടുള്ള മാറ്റം സംബന്ധിച്ച് ജയില്‍ ഡിജിപിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ് നിര്‍ദേശം.
വധശിക്ഷ സംബന്ധിച്ച് സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് കോടതിയുടെ ഇടപെടല്‍.വിചാരണ കോടതി ശിക്ഷ വിധിച്ചതിനെതിരെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയില്‍ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha
























