Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

എ ഐ ക്യാമറാ ഇടപാടിൽ അഴിമതിയും നിയമലംഘനവും; മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് എല്ലാം കണ്ടെത്തി..അപമാനിച്ചതിൽ ഷോകുലനാണ് മുഹമ്മദ് ഹനീഷ്. അതിനാൽ പിണറായി വെള്ളം കുടിക്കേണ്ടി വരും....ക്യാമറ ഇടപാടിൽ അടിമുടി കള്ളക്കളിയാണെന്ന ആക്ഷേപം കടുപ്പിക്കുകയാണ് പ്രതിപക്ഷം...

16 MAY 2023 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

എ ഐ ക്യാമറാ ഇടപാടി ൽ അഴിമതിയും നിയമലംഘനവും നടന്നതായി  വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് കണ്ടെത്തിയതായി സൂചന. തന്നെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത്  നിന്ന് നീക്കിയ സാഹചര്യത്തിൽ  യഥാർത്ഥത്തിൽ നടന്നതെല്ലാം എഴുതേണ്ടി വരുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വ്യവസായ മന്ത്രിക്ക് സൂചന നൽകിയതായി അറിയുന്നു. എന്നാൽ ആരോഗ്യ വകുപ്പിന് പുറമെ ചില പ്രധാന വകുപ്പുകൾ കൂടി നൽകി  ഹനീഷിനെ കൈയിലെടുക്കാനും സർക്കാർ ആലോചിക്കുന്നു. ഹനീഷിൻ്റെ റിപ്പോർട്ട് എതിരായാൽ കാര്യങ്ങൾ കൈവിടുമെന്ന് സർക്കാർ കരുതുന്നു.അങ്ങനെയാണെങ്കിൽ  ജൂൺ 30 ന് ഡോ.വി.വേണു ചീഫ് സെക്രട്ടറിയാവുകയാണെങ്കിൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല ഹനീഷിന് നൽകിയേക്കാം. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജൂൺ 30 ന് വിരമിക്കും..     ഇങ്ങനെയൊരു വാഗ്ദാനം ഹനീഷിന് നൽകി ക്യാമറാ റിപ്പോർട്ട് അനുകൂലമാക്കാനാണ് നീക്കം. റിപ്പോർട്ട് അനുകൂലമാക്കിയ ശേഷം സ്ഥാനം നൽകാതിരിക്കാനും സാധ്യതയുണ്ട്.ഒരു ഐ.എഎസുകാരൻ്റെ മുന്നിൽ മുട്ടിടിച്ച് നിൽക്കുകയാണ് പിണറായി വിജയൻ.വ്യവസായ സെക്രട്ടറി സ്ഥാനത്ത്  നിന്ന് ഹനീഷ് മുഹമ്മദിനെ മാറ്റിയത് എ.ഐ ക്യാമറാ അഴിമതി സംബന്ധിക്കുന്ന റിപ്പോർട്ട് പ്രതികൂലമാകുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഐ.എ.എസുകാർ ജാഗ്രതയോടെ മാത്രമേ റിപ്പോർട്ടുകൾ തയ്യാറാക്കുകയുള്ളു. എ.ഐ ക്യാമറാ വിഷയം വിവിധ കോടതികളുടെ പരിഗണനയിലാണ്. പ്രതിപക്ഷം വളരെ ഗൗരവത്തോടെ എടുത്തിരിക്കുന്ന ആരോപണമാണ് ഇത്. അതു കൊണ്ടു തന്നെയാണ്  ആരെയും വെള്ളപൂശാതെ ഹനീഷ് റിപ്പോർട്ട്  തയ്യാറാക്കിയിരിക്കുന്നതെന്നറിയുന്നു. ഹനീഷിനെ മാറ്റി പുതിയ  സെക്രട്ടറിയെ കൊണ്ട്  റിപ്പോർട്ട്  എഴുതിക്കാനും ആലോചനകൾ ഉണ്ടായിരുന്നു. എന്നാൽ വെള്ളപൂശി  റിപ്പോർട്ട് തയ്യാറാക്കാൻ പുതിയ സെക്രട്ടറിയും തയ്യാറായെന്ന് വരില്ല.   തൻ്റെ റിപ്പോർട്ട് അനുകൂലമായാൽ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്ന കാര്യവും ഹനീഷിനറിയാം. പഴയ സ്ഥിതി ആയിരുന്നെങ്കിൽ ഒരിക്കലും സർക്കാരിന് ഹാനികരമായ ഒരു റിപ്പോർട്ട്   മുഹമ്മദ്  ഹനീഷ്   നൽകുമായിരുന്നില്ല.  മിടുക്കനായ ഉദ്യോഗസ്ഥനാണ് ഹനീഷ്. പാലാരിവട്ടം അഴിമതി കേസിൽ ഹനീഷ്  ചാടിയതൊഴിച്ചാൽ കരിയറിൽ മറ്റ് ദോഷങ്ങളൊന്നും ഹനീഷിന് വന്നിട്ടില്ല. സ്വന്തം ഇമേജിൽ കറ വീഴ്ത്താൻ ഒരിക്കലും അദ്ദേഹം  തയ്യാറായിട്ടില്ല. വ്യവസായ വകുപ്,  പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറി എന്ന നിലയിൽ മന്ത്രിമാരായ പി.രാജീവിനും വി.ശിവൻകുട്ടിക്കും വലിയ ആശ്വാസമായിരുന്നു.വി.ശിവൻകുട്ടിയെ മന്ത്രിയെന്ന നിലയിൽ പോറൽ ഏൽക്കാതെ നിലനിർത്തിയതും ഹനീഷാണ്. എന്നാൽ മന്ത്രിമാർക്കൊന്നും ഹനീഷിൻെറ മാറ്റത്തിൽ ഒരു റോളും ഉണ്ടായിരുന്നില്ല. മന്ത്രിമാർ പറഞ്ഞാൽ മുഖ്യമന്ത്രി കേൾക്കുകയുമില്ല. എന്തെങ്കിലും മാർഗ്ഗം ഉണ്ടായിരുന്നെങ്കിൽ ഹനീഷിനെ വി.ശിവൻകുട്ടി നിലനിർത്തുമായിരുന്നു. രാജീവിനും അദ്ദേഹത്തോട് വിരോധം ഉണ്ടായിരുന്നില്ല.      അതിനിടയിൽ ചെന്നിത്തല വീണ്ടും ആരോപണം കടുപ്പിച്ചത് സർക്കാരിനെ ബുദ്ധിമുട്ടിലാക്കി. ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ  രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകാരരുകരുടെയും കമ്മിഷൻ ഏജന്റ് ആണെന്ന് തോന്നിയെന്നും ചെന്നിത്തല പരിഹസിച്ചു. രേഖകൾ ഉയർത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. കരാർ കിട്ടാത്ത കമ്പനി അല്ല ഈ വിവരങ്ങൾ പുറത്തുവിട്ടത്. അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് ഇതു അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ കിട്ടിയത്. എസ്ആർഐടി ചെന്നിത്തലക്ക്   വക്കിൽ നോട്ടീസ് അയച്ചിട്ടുണ്ട്. എസ്ആർഐടിയുടെ കള്ളക്കളി ഇനിയും  പുറത്തു കൊണ്ടുവരുമെന്നാണ് ചെന്നിത്തലയുടെ ഭീഷണി . വ്യവസായ വകുപ്പ് സെക്രട്ടറി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും റിപ്പോർട്ട്‌ വന്നിട്ടില്ല. തട്ടിപ്പ് ആയതുകൊണ്ടാണ് റിപ്പോർട്ട്‌ പുറത്തു വരാത്തത്. കർണാടകത്തിൽ 40 ശതമാനം കമ്മിഷൻ എങ്കിൽ ഇവിടെ 80 ശതമാനം കമ്മിഷൻ ആണ്.       കർണാടകത്തിൽ കമ്മീഷൻ സർക്കാർ എന്ന പ്രൊപ്പഗാൻ്റയാണ് കോൺഗ്രസ് ഉയർത്തിയത്. അതേ ആരോപണം തന്നെ കേരളത്തിലും ഉന്നയിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. അഴിമതി ആരോപണങ്ങളാണ് കർണാടകത്തിൽ നിന്നും ബിജെപിയെ തൂത്തെറിഞ്ഞത്.കെൽട്രോണിനെ വെള്ള പൂശി സെക്രട്ടറിക്ക് റിപ്പോർട്ട്‌ നൽകാൻ ആകില്ല. ഇതിന്റെ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആയതു കൊണ്ടാണ് ക്യാബിനറ്റ് നിയമവിരുദ്ധമായ കരാർ അംഗീകരിച്ചത്. മടിയിൽ കനമുള്ളത് കൊണ്ടല്ലേ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്ന്  കോൺഗ്രസ് ആരോപിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണ്. എഐ ക്യാമറാ അഴിമതിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകും. അടിയന്തിരമായി കരാർ റദ്ദാക്കണമെന്നമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.എഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിച്ചത് പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്. കെൽട്രോൺ എസ്ആർഐടി ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് ഇൻഫോടെകിനെ ക്വാളിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് ടെണ്ടറിൽ നിന്ന് തള്ളി. അക്ഷര ഇൻഫോടെക്, അശോക ഇൻഫോടെക്, എസ്ആർഐടിയും പങ്കെടുത്തു. ഈ മൂന്ന് കമ്പനികളും പരസ്പരം ബന്ധമുള്ള കമ്പനികളാണ്. എസ്ആർഐടിക്ക് കരാർ കിട്ടാനുള്ള ഇടപെടലാണ് മറ്റുള്ളവർ നടത്തിയത്. കെൽട്രോൺ കൺസൾട്ടന്റാണ്. അവർക്ക് പർച്ചേസ് പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് കമ്പനികളുടെ ടെണ്ടർ നൽകിയതും  ഒരു കമ്പനിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. മൂന്ന് ടെണ്ടർ നൽകുന്നത് തങ്ങൾക്ക് താത്പര്യമുള്ള കമ്പനിയെ അംഗീകരിക്കാൻ വേണ്ടിയാണ്.

സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെൽട്രോൺ കരാർ കൊടുത്തതെന്നാണ് ചോദ്യം .86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയർന്ന തുകയ്ക്ക് കരാർ കൊടുത്തത്. സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി. രണ്ട് തവണ മന്ത്രിസഭ ചട്ടലംഘനം കണ്ടെത്തി മാറ്റിവെച്ച പദ്ധതിയാണിത്. മൂന്നാമത്തെ തവണ മോട്ടോർ വാഹന വകുപ്പ് സെക്രട്ടറിയുടെ ശുപാർശയുണ്ടെന്ന് പറഞ്ഞ് മന്ത്രിസഭ അനുമതി കൊടുത്തു. രണ്ട് കേന്ദ്ര ഏജൻസികൾ കെൽട്രോണിൽ പരിശോധനക്ക് എത്തിയിരുന്നു. . അടുത്ത് വരുന്നത് ഇ.ഡിയാണെന്ന് മനസിലാക്കിയ പിണറായി അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. മകൻ്റെ കല്യാണ വീട്ടുകാർ വിഷയത്തിൽ ആരോപണ വിധേയരായതിനാൽ മുഖ്യമന്ത്രിയുടെ  പരിഭ്രാന്തി വർധിക്കുന്നു. എത്രയും വേഗം വിഷയത്തിൽ നിന്ന്  ഊരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയെ വിടുന്ന മട്ടില്ല. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് കേരളത്തിലെ ക്യാമറാ അഴിമതി അതീവ ഗൗരവമായി എടുത്തിരിക്കുന്നത്.ഇത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണെന്ന് മനസിലാക്കുന്നു.ക്യാമറാ അഴിമതി ഉദ്യോഗസ്ഥരുടെയും കെൽട്രോണിറെയും ഗതാഗത കമ്മീഷണറേറ്റിൻ്റെയും തലയിൽ ചാരാനുള്ള ശ്രമങ്ങളും വിഫലമായി .എന്നാൽ വകുപ്പു മന്ത്രിമാരായ പി.രാജീവും ആൻറണി രാജുവും കൈ ഏൽക്കാത്തതിനാൽ ഇത്  വിജയിക്കുന്നില്ല. ഗതാഗത വകുപ്പിലെയും വ്യവസായ വകുപ്പിലെയും ഉദ്യോ ഗസ്ഥർ ഇതിൽ നിരപരാധികളാണെന്ന് മനസിലാക്കുന്നു. മുഹമ്മദ് ഹനീഷിൻെറ സ്ഥാന മാറ്റം ഇതിന് ഉദാഹരണമാണ്. ചോദ്യം ചെയുന്നവരെയെല്ലാം  പുറത്താക്കുന്ന പിണറായിയുടെ പഴയ രീതിയാണ് ഇപ്പോഴും തുടരുന്നത്.

കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി തലയൂരാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ല. 2024 ൽ ലോകസഭാ ഇലക്ഷൻ നടക്കാനിരിക്കെ കേന്ദ്ര സർക്കാർ പിണറായിയോട് ഒരുതരത്തിലും അടുക്കുന്നില്ല. പിണറായിയെ ആരോപണങ്ങൾ കൊണ്ട് മൂടി പുറത്താക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. അതിന് കിട്ടിയ പുതിയ ആയുധമാണ് നിർമ്മിത ബുദ്ധി  ക്യാമറ.കാമറ ഇടപാടിൽ ടെൻഡർ ലഭിച്ചയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ  മകന്‍റെ  ഭാര്യാ പിതാവിന്‍റെ  ബിനാമിയാണെന്ന് ബിജെപി  ആരോപിച്ചു. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകും. ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകന്‍റെ  ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ല. മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നത്. എഐ ക്യാമറ ഇടപാടിലെ ടെണ്ടര്‍ നടപടികളിൽ ആദ്യം മുതൽ കെൽട്രോൺ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എസ്ആര്‍ഐടി അടക്കമുള്ള കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാൻ പോലും യോഗ്യത ഉണ്ടായിരുന്നില്ല. ഇത് മറച്ച് വയ്ക്കാൻ  ടെക്നിക്കൽ ഇവാല്യുവേഷൻ റിപ്പോര്ട്ടും ഫിനാൻഷ്യൽ ബിഡ് ഇവാല്യുവേഷൻ റിപ്പോര്‍ട്ടും കെൽട്രോൺ ബോധപൂര്‍വ്വം ഒളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിവാദ രേഖകളുടെ ഡിജിറ്റൽ കോപ്പി പുറത്ത് വിട്ടായിരുന്നു ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനം

 
എഐ ക്യാമറ ഇടപാടിൽ അടിമുടി കള്ളക്കളിയാണെന്ന ആക്ഷേപം കടുപ്പിക്കുകയാണ് പ്രതിപക്ഷം, ക്യാമറ സ്ഥാപിക്കാൻ ക്ഷണിച്ച ടെണ്ടര്‍ നടപടികളുടെ തുടക്കം മുതൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത്. കെൽട്രോൺ തന്നെ പ്രസിദ്ധീകരിച്ച ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് അനുസരിച്ച് ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം വേണം. എന്നാൽ അക്ഷരാ എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍  ചെയ്തത് 2017 ല്‍ ആണ്. കെൽട്രോണിനെ കുറ്റം പറഞ്ഞാലും അത് ഏൽക്കുന്നത് പിണറായിക്കായിരിക്കും. കാരണം കുറ്റക്കാർ കെൽട്രോണിലെ ഉദ്യോഗസ്ഥർ അല്ല. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തിൻ്റെ ഫലമായാണ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞത് അതേപടി അനുസരിച്ചത്. മുഹമ്മദ് ഹനീഷ്  ആശുപത്രി സംരക്ഷണ നിയമത്തിൻെറ പണിപ്പുരയിലാണെന്നാണ് വിശദീകരണം. സമയം  ലഭിച്ച ശേഷം റിപ്പോർട്ട് എഴുതാെമെന്നാണ് അദ്ദേഹം കരുതുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അത് എന്തു തന്നെയായാലും തന്നെ അപമാനിച്ചതിൽ ഷോകുലനാണ് മുഹമ്മദ് ഹനീഷ്. അതിനാൽ പിണറായി വെ ള്ളം കുടിക്കേണ്ടി വരും.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (17 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (26 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (43 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (50 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends