Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

കേരളത്തില്‍ കോണ്‍ഗ്രസിന് വിവരം.... കേരള കോണ്‍ഗ്രസ് മാണിയും യുഡിഎഫില്‍ ഉണ്ടായേ തീരൂ എന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചറവ്... മുന്‍പ് ബാര്‍ കോഴയുടെ പേരില്‍ മാണിയെ അപമാനിക്കാനും മാണിക്കെതിരേ നീക്കങ്ങള്‍ നടത്തുകയും ചെയ്തവര്‍ തന്നെ മാണി വിഭാഗംകൂടി യുഡിഎഫില്‍ വേണമെന്ന് താല്‍പര്യപ്പെട്ടിരിക്കുന്നു...

16 MAY 2023 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

കേരളത്തില്‍ കോണ്‍ഗ്രസിന് വിവരം വച്ചുതുടങ്ങിയിരിക്കുന്നു. കേരളത്തലില്‍ ഭരണം പിടിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസ് മാണിയും യുഡിഎഫില്‍ ഉണ്ടായേ തീരൂ എന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചറവ്. മുന്‍പ് ബാര്‍ കോഴയുടെ പേരില്‍ മാണിയെ അപമാനിക്കാനും മാണിക്കെതിരേ നീക്കങ്ങള്‍ നടത്തുകയും ചെയ്തവര്‍ തന്നെ മാണി വിഭാഗംകൂടി യുഡിഎഫില്‍ വേണമെന്ന് താല്‍പര്യപ്പെട്ടിരിക്കുന്നു.

 

 

 

മധ്യകേരളത്തില്‍ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 20 സീറ്റ് യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടത് കേരള കോണ്‍ഗ്രസ് എമ്മിന്റെ അഭാവമായിരുന്നുവെന്ന ബോധ്യമാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്. അതേ സമയം മാണി വിഭാഗവുമായി സഖ്യം ചേര്‍ന്നതോടെ 30 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചുവെന്ന തിരിച്ചറിവും കോണ്‍ഗ്രസിനുണ്ടായിരിക്കുന്നു. കര്‍ണാടകത്തിലെ മിന്നുന്ന വിജയത്തിനു പിന്നാലെ കേരളത്തിലും കോണ്‍ഗ്രസിന് ഭരണം തിരികെ പിടിക്കണം. മാത്രമല്ല അടുത്തുവരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ 15 സീറ്റുകളെങ്കിലും പിടിക്കണമെങ്കില്‍ മാണി വിഭാഗത്തിന്റെ സഖ്യവും സഹകരണവും കൂടിയേ തീരൂ.

 

 

 


വടക്കും തെക്കും കോണ്‍ഗ്രസിന് നഷ്ടമായാലും മധ്യകേരളത്തിലെ 8 സീറ്റുകള്‍ തനിയെ ഉറപ്പാക്കാനുള്ള ധൈര്യം ഇപ്പോള്‍ കോണ്‍ഗ്രനില്ല.
കേരള കോണ്‍ഗ്രസ് ജോസ്.കെ. മാണി തിരികെ വന്നാല്‍ നല്ലതെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്ക്കുപിന്നാലെ അഭിപ്രായപ്രകടനവുമായി കെ. മുരളീധരന്‍ എംപിയും രംഗത്തുവന്നിരിക്കുന്നു. കേരള കോണ്‍ഗ്രസ് അടക്കമുള്ളവര്‍ മുന്നണിയില്‍ തിരിച്ചെത്തണം എന്നാണ് ആഗ്രഹമെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ മുന്നണിയില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്ന ഗ്രൂപ്പിസത്തിലും പാര്‍ട്ടിക്കുള്ളിലെ പ്രവര്‍ത്തന മാന്ദ്യത്തിലും മുസ്ലീം ലീഗ് ഏറെക്കാലമായി അസ്വസ്തരാണ്. രണ്ടു ടേം ഭരണത്തില്‍ നിന്ന് പിന്‍മാറിയതോടെ ലീഗിന്റെ കോട്ടകളായ മലപ്പുറത്തും കോഴിക്കോട്ടും ലീഗ് ദുര്‍ബലമാവുക മാത്രമല്ല പലയിടങ്ങളിലും അണികളില്‍ വലിയ ചോര്‍ച്ചയുണ്ടായിരിക്കുന്നു.

 

 


ലീഗിന്റെ കോട്ടയായ മലപ്പുറത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടപ്പില്‍ ഉറച്ച അഞ്ചു സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തതിലും ലീഗിന് അതൃപ്തിയുണ്ട്. ഈ നിലയില്‍ ലീഗ് യുഡിഎഫ് വിട്ടുപോകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനെ അലട്ടുകയാണ്. മറ്റ് ഘടകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നിര്‍ജീവത്വവും കോണ്‍ഗ്രസിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. ജോസഫ് ഗ്രൂപ്പില്‍ ജോസഫല്ലാതെ മറ്റൊരു മുന്‍നിര നേതാവിന് മുന്നോട്ടുകൊണ്ടുവരാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നുമില്ല.
ഈ സാഹചര്യത്തിലാണ് ലീഗിനെ പുകഴ്ത്തി മുന്നണിയില്‍ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്ന് മുരളീധരന്‍ പ്രതികരിച്ചിരിക്കുന്നത്.

 

 


കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തുവരികയും ചെയ്തു. യുഡിഎഫില്‍നിന്നും കേരള കോണ്‍ഗ്രസ് പുറത്തു പോയതല്ല, പുറത്താക്കിയതാണെന്നും ആ നടപടി തെറ്റായിപ്പോയെന്ന് യുഡിഎഫ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റോഷി പറയുന്നു. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

 

 


കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ച് വരുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ നടക്കാന്‍ പോവുന്നില്ലെന്ന് ജോസ് കെ.മാണി മുന്‍പു തന്നെ വ്യക്തമാക്കിയിരുന്നു.
ഞങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫില്‍ വളരെ സന്തുഷ്ടരാണ്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകില്ല. യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മിനെ അവര്‍ അപമാനിച്ച് പുറത്താക്കിയതാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിലെ പലരും ഞങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചുവെന്നും ജോസ് കെ.മാണി പറഞ്ഞിരുന്നു. അതേ സമയം അടുത്ത ലോക് സഭാ തെരഞ്ഞെടപ്പില്‍ രണ്ട് ലോക സഭാ സീറ്റുകള്‍ ലഭിക്കണമെന്ന നിലപാടിലേക്ക് നീങ്ങുകയാണ് മാണി വിഭാഗം. കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ പത്തനംതിട്ടയോ വിട്ടുകിട്ടണമെന്നാണ് മാണി വിഭാഗത്തിന്റെ ഉന്നം. കേരള കോണ്‍ഗ്രസ് ഒന്നായിരുന്ന കാലത്ത് മൂന്ന് സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നു.

 

 

 


കോട്ടയം, മൂവാറ്റുപുഴ, മുകുന്ദപുരം സീറ്റുകളില്‍ ഒരേ സമയം കേരള കോണ്‍ഗ്രസിന് പ്രിതിനിധ്യം ലഭിച്ച കാലവുമുണ്ട്. കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റ് ലഭിക്കണമെന്ന് ഉറച്ച നിലപാടിലേക്ക് നീങ്ങുകയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. നിലവിലെ മന്ത്രസഭയില്‍ രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവുമാണ് മാണി വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ അത്രയേറെ പ്രസക്തമല്ലാത്ത ഒരു വകുപ്പില്‍ മന്ത്രിസ്ഥാനവും ചീഫ് വിപ്പുസ്ഥാനവും മാത്രമേ മാണി വിഭാഗത്തിന് ലഭിച്ചിരുന്നില്ല. മാണി വിഭാഗത്തിന്റെ ബലത്തിലാണ് സിപിഎം കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലെത്തിയതെന്ന് സിപിഎമ്മിനുള്ളിലെ നേതാക്കള്‍തന്നെ വ്യക്തമാക്കുന്നുമുണ്ട്. കോട്ടയത്തുനിന്നുള്ള മന്ത്രി വിഎന്‍ വാസവന്റെ തന്ത്രപരമായ ഇടപടെലുകളും ഉണ്ടായിരിക്കുന്നു. മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഉറപ്പിച്ചുനിറുത്താനുള്ള നീക്കങ്ങള്‍ വരുംദിവസങ്ങളില്‍ സിപിഎമ്മില്‍ നിന്നുണ്ടാകും.

 

 


അതേ സമയം സിപിഐയും കാനം രാജേന്ദ്രനും ഇക്കാര്യത്തില്‍ കാര്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ലതാനും. മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയതിലും കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ സീറ്റുകള്‍ വിട്ടുകൊടുത്തതിലും കാനം മുന്‍പ് പലതവണ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇത് സമയം രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും ഉള്‍പ്പെടെ നേതാക്കള്‍ വൈകാതെ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എല്‍ഡിഎഫ് സംസ്‌കാരത്തോട് യോജിച്ചുപോകാന്‍ താല്‍പര്യപ്പെടാത്ത ഒരു വിഭാഗം മാണിക്കാരും യുഡിഎഫ് പ്രവേശനത്തോട് താല്‍പര്യം കാണിക്കുന്നുണ്ട്. മാത്രവുമല്ല ക്രൈസ്തവ സഭാ നേതാക്കളുടെ താല്‍പര്യവും ഇക്കാര്യത്തില്‍ ജോസിനെ സ്വാധീക്കുമോ എന്നതാണ് കണ്ടറിയാനുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (17 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (26 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (43 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (50 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends