കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ യുവ നടനും എഡിറ്ററും അറസ്റ്റില്‍

കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്. കൊച്ചി നോര്‍ത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ച നാല് ബൈക്കുകള്‍ നോര്‍ത്ത് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇവര്‍ ഉത്തരവും നല്‍കിയില്ല. വാഹനത്തിന് രേഖകളും ഇല്ലായിരുന്നു. ഇവര്‍ പിന്നീട് സിഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു.സംഘത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്.
സനൂപ് മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കിംഗ് ഒഫ് കൊത്ത' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha
























