പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ പഞ്ചായത്തിലെ ബെളേരിയിലെ കൊറപ്പ പൂജാരിയുടെയും പുഷ്പയുടെയും മകള്‍ പ്രണമ്യ (16) ആണ് മരിച്ചത്.ഇന്നലെ രാത്രി 10.45നാണ് വീടിനോട് ചേര്‍ന്ന കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടനെ കയര്‍ മുറിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെര്‍ല വാണിനഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രണമ്യ. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. സഹോദരങ്ങള്‍ മോനിഷ, പ്രനീഷ.
https://www.facebook.com/Malayalivartha
























