Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കൊല്ലത്തെ ഉറ്റുനോക്കി രാജ്യം... അമിത് ഷായുടെ കരിമ്പൂച്ചകൾ പറന്നെത്തും! കാരണമിതാണ്.. കേരളത്തിന് ബമ്പറടിക്കുമോ?

16 MAY 2023 10:08 PM IST
മലയാളി വാര്‍ത്ത

ഓയിൽ ഇന്ത്യയുടെ ഇന്ധന പര്യവേക്ഷണം ആറുമാസത്തിനകം കൊല്ലം തീരത്ത് ആരംഭിക്കും. എണ്ണ പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമിക്കുന്നതിനുള്ള ടെണ്ടർ സ്വീകരിക്കുന്ന കാലാവധി അവസാനിച്ചു. ഇതിനൊപ്പം കിണർ നിർമിക്കുന്നതിനും അതിനുശേഷമുള്ള ഇന്ധനപര്യവേക്ഷണത്തിനുമായി കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ സേവനങ്ങളുടെ ടെണ്ടർ നടപടികളും അവസാനഘട്ടത്തിലാണ്.

കൊല്ലം പോർട്ടിൽ ഇമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ച സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജ്ജമായി. ഇമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനുള്ള അപേക്ഷ സഹിതമുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാരിന് രണ്ട് ദിവസത്തിനകം മാരിടൈം ബോർഡ് കൈമാറും.

മാരിടൈം ബോർഡ് കൈമാറുന്ന അപേക്ഷ വൈകാതെ സംസ്ഥാന തുറമുഖ വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമോ മുമ്പോ തിരുവനന്തപുരം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ള സംഘം കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ആഭ്യന്തര മന്ത്രാലയം ഐ.സി.പി അനുവദിക്കുക.

പര്യവേക്ഷണ കിണർ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം ഓയിൽ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്. കടലിന്റെ 80 മീറ്റർ ആഴത്തിലുള്ള ഭാഗത്തു നിന്ന് കടലിന്റെ അടിത്തട്ടിലേക്കുള്ള 6000 മീറ്റർ വരെ ആഴത്തിലാണ് കിണർ നിർമിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. പര്യവേക്ഷണം വിജയിച്ച് കൊല്ലത്ത് ഇന്ധന സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ ഇന്ധനം ഖനനം ചെയ്യാനുള്ള നടപടികൾ ആരംഭിക്കും.

അതേസമയം കൊല്ലത്ത് ഇന്ധനത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ സംസ്ഥാനത്തിൻറെ സാമ്പത്തികസ്ഥിതിയിൽ അത് ഗുണപരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കിണർ നിർമിക്കുന്ന ചുമതല കരാർ കമ്പനിക്കായിരിക്കും. എന്നാൽ എല്ലാ നടപടികളും ഓയിൽ ഇന്ത്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും നടക്കുക.

ആറു മാസത്തിനുള്ളിൽ എണ്ണ പര്യവേക്ഷണം ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. അതിനുള്ളിൽ പര്യവേക്ഷണ കിണർ നിർമാണം പൂർത്തിയാക്കി. പര്യവേക്ഷണം ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിച്ച് എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സമയപരിധിക്കുള്ളിൽ തീർന്നില്ലെങ്കിൽ നാലു മാസം കൂടി പര്യവേക്ഷണം നീണ്ടുപോയേക്കാം.

ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം അടക്കം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഐ.സി.പി വൈകിപ്പിക്കില്ലെന്നാണ് പ്രതീക്ഷ. പര്യവേക്ഷണ കപ്പലിലേക്ക് ഇന്ധനവും പൈപ്പ് അടക്കമുള്ള സാമഗ്രികളും ടഗുകളിൽ എത്തിക്കുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചാണ്. ഓയിൽ ഇന്ത്യയുടെയും കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഇടയ്ക്കിടെ കപ്പലിൽ എത്തിക്കുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്യേണ്ടതുണ്ട്. ഇമിഗ്രേഷൻ പോയിന്റ് ഇല്ലെങ്കിൽ ഇത് സുഗമമായി നടക്കില്ല.

ഇന്ധന പര്യവേക്ഷണത്തിനുള്ള സാമഗ്രികൾ കൊല്ലം പോർട്ടിൽ സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡ്രില്ലിംഗ് പൈപ്പുകൾ സംഭരിക്കാൻ കൂറ്റൻ യാർഡ് സ്ഥാപിക്കുന്ന നടപടി ഉടൻ ആരംഭിക്കും. ആയിരം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലാൻറായിരിക്കും സ്ഥാപിക്കുക. പര്യവേക്ഷണ കപ്പലിനും അതിന് ചുറ്റും സുരക്ഷ തീർക്കുന്ന ചെറുകപ്പലുകൾക്കോ ടഗുകൾക്കോ ഇന്ധനം നിറയ്ക്കാൻ കൂറ്റൻ ടാങ്കും പോർട്ടിൽ സ്ഥാപിക്കും.

കൂടാതെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമുള്ള താൽക്കാലിക ഓഫീസും കൊല്ലം പോർട്ടിൽ സജ്ജീകരിക്കും. ഇവിടെ ഉദ്യോഗസ്ഥർക്കും യോഗം ചേരാനുള്ള സൌകര്യവും കംപ്യൂട്ടർ, ഇൻറർനെറ്റ് സേവനങ്ങളും ലഭ്യമാക്കും. പര്യവേക്ഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സംവിധാനം നിലവിൽ വരും.

പര്യവേക്ഷണത്തിൽ ഇന്ധനസാന്നിദ്ധ്യം കണ്ടെത്താനായാൽ, അത് ഖനനം ചെയ്യുന്നതിനുള്ള നടപടികൾ വളരെ വേഗത്തിൽ ആരംഭിക്കും. കൊല്ലം തീരത്ത് ഇന്ധനസാനിദ്ധ്യം കണ്ടെത്തിയാൽ, സംസ്ഥാനത്തിൻറെ സാമ്പത്തികസ്ഥിതിയിൽ ഗണ്യമായ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends