Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

KSEBയും പോലീസും തമ്മിലടി.. പോലീസിനെതിരെ ജപ്തി! നാണം കെട്ട് തൊലിയുരിഞ്ഞു! സർക്കാർ വകുപ്പുകൾ തമ്മിൽ പോര്

16 MAY 2023 10:10 PM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

പെട്രോൾ പമ്പുകളിൽനിന്ന് പോലീസ് വാഹനങ്ങൾക്ക് ഇനി ഇന്ധനം നൽകില്ല എന്നൊരു വാർത്ത കുറച്ച് മാസങ്ങൾക്ക് മുന്നേ പുറത്ത് വന്നിരുന്നു. എന്നാൽ അത് ഒരു വിധം പരിഹരിച്ചും കൂടുതൽ നാറ്റക്കേസ് ആകുന്നതിന് മുന്നേ പരിഹരിച്ചും മുന്നോട്ട് പോയി. എന്നാൽ ഇപ്പോൾ പോലീസിനെതിരെ വാളെടുത്ത് കെഎസ്ഇബി രം​ഗത്ത് വന്നിരിക്കുകയാണ്.

വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പോലീസും തമ്മിലാണ് തർക്കം. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ജപ്തി നടപടിക്ക് നോട്ടീസ് നൽകിയ ബോർഡിന് തിരിച്ച് കത്തയച്ച് പോലീസ് മറുപണി കൊടുത്തിരിക്കുകയാണ്. കെഎസ്ഇബിക്ക് സംരക്ഷണം നൽകിയ വകയിലെ 130 കോടി നൽകിയതിന് ശേഷം കുടിശ്ശികയെ കുറിച്ച് സംസാരിക്കാമെന്നാണ് എഡിജിപിയുടെ മറുപടിക്കത്ത്. രണ്ട് സർക്കാർ വകുപ്പുകൾ തമ്മിൽ കുടിശ്ശികയിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്.

വൈദ്യുതി കുടിശ്ശിക നൽകാത്തതിനാൽ കെഎപി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോർഡ് ജപ്തി നടപടികൾ ആരംഭിച്ചിരിക്കുന്നത്. 2004 മുതൽ 2009 വരെയുള്ള കുടിശ്ശികയും പിഴയും അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. സമാനമായി പല പോലീസ് യൂണിറ്റുകൾക്കും നോട്ടീസെത്തിയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ തുടർ നടപടി.

കെഎസ്ഇബി ആസ്ഥാനത്തിനും, അണകെട്ടുകൾക്കും, സംഭരണ കേന്ദ്രങ്ങൾക്കുമെല്ലാം സംരക്ഷണം നൽകി വരുന്നത് പോലീസ് ഉദ്യോഗസ്ഥരാണ്. സംരക്ഷണം നൽകുന്നതിന് ബോർഡ് പണം അനുവദിച്ചിട്ടുണ്ട്. പോലീസ് അടയ്‌ക്കേണ്ട വൈദ്യുതി ചാർജ്ജും സംരക്ഷണത്തിന് നൽകേണ്ടി വരുന്ന പ്രതിഫലവും കൂട്ടിക്കിഴിച്ച് തിട്ടപ്പെട്ടുത്തിയാണ് ഇരുകൂട്ടരും മുന്നോട്ടു പോയിരുന്നത്. രണ്ട് സർക്കാർ വകുപ്പുകൾ തമ്മിൽ കുടിശ്ശികയിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്.

2021ൽ തുക കൈമാറ്റ സംബന്ധിച്ച തർക്കമുണ്ടായി. ഇക്കാര്യത്തിൽ ഏറെ നാളായി തർക്കം തുടരുകയാണ്. അങ്ങനെ വൈദ്യുതിക്കു തുക പകരം പൊലിസിന് നൽകേണ്ട പ്രതിഫലം കുറവു ചെയ്യുന്ന കാര്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഏറെനാളായി തർക്കമുണ്ട്. ഇതിനിടയിൽ വൈദ്യുത ബോർഡ് കുടിശ്ശിക ചൂണ്ടികാട്ടി നോട്ടീസുകൾ അയച്ചതാണ് പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിക്കാൻ കാരണമായത്.

കെഎസ്ഇബിക്ക് സംരക്ഷണം നൽകിയ വകയിലെ 130 കോടി രൂപ പോലീസിന് നൽകാനുള്ള തുക ആദ്യം നൽകിയിട്ട് ജപ്തി ആലോചിക്കാമെന്നാണ് തുറന്നടിച്ച് പോലീസ് ആസ്ഥാന എഡിജിപി കെ. പത്മകുമാർ കെഎസ്ഇബി ചെയർമാന് കത്ത് നൽകിയത്. സംരക്ഷണം നൽകുന്നതിനുള്ള കുടിശിക പിരിച്ചെടുക്കാത്തതിനാൽ പല ഓഡിറ്റുകൾക്കും പോലീസ് മറുപടി നൽകേണ്ടി വരുന്നു.

അതിനാൽ തരാനുള്ള പണം ഡിജിപിയുടെ പേരിൽ ഡിമാൻഡ് ഡ്രാഫിറ്റായി ഉടൻ നൽകണം. കുടിശിക അടയക്കണമെന്ന കാര്യത്തിൽ ബോർഡ് ഉന്നയിച്ച ന്യായങ്ങളിൽ വ്യക്തത തേടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അപ്പോൾ സർക്കാർ തീരുമാനം വന്നശേഷം ഒരു സെറ്റിൽമെറ്റുണ്ടാക്കമെന്നാണ് എഡിജിപിക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

സംരക്ഷണം നൽകുന്നതിനുള്ള കുടിശിക പിരിച്ചെടുക്കാത്തതിനാൽ പല ഓഡിറ്റുകൾക്കും പൊലിസ് മറുപടി നൽകേണ്ടിവരുന്നു. അതിനാൽ തരാനുള്ള പണം ഡിജിപിയുടെ പേരിൽ ഡിമാൻഡ് ഡ്രാഫിറ്റായി ഉടൻ നൽകണം. കുടിശിക അടയക്കണമെന്ന കാര്യത്തിൽ ബോർഡ് ഉന്നയിച്ച ന്യായങ്ങളിൽ വ്യക്തതേടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അപ്പോൾ സർക്കാർ തീരുമാനം വന്നശേഷം ഒരു സെറ്റിൽമെറ്റുണ്ടാക്കമെന്നാണ് എഡിജിപിക്ക് നൽകിയിയ കത്ത്. കുടിശികപ്പോരിൽ കെഎസ്ഇബിയുടെ അടുത്തനീക്കമാണ് പ്രധാനം

ഇന്ധന വിഷയത്തിലും സമാനമായ രീതിയിൽ ഒക്കെയായിരുന്നു വിവാദം. ഇന്ധന പ്രതിസന്ധി കാരണം ഓട്ടം പരമാവധി കുറയ്ക്കണമെന്ന് സ്റ്റേഷനുകൾക്ക് വാക്കാൽ നിർദേശം. കുടിശ്ശിക കാരണം പല പമ്പുകളും ഇന്ധനം നൽകുന്നത് നിർത്തിവെച്ച സാഹചര്യത്തിലായിരുന്നു അത്തരമൊരു നീക്കത്തിലേക്ക് കടന്നത്. കഴിഞ്ഞ ആറുമാസം പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയവകയിൽ ഒന്നരക്കോടിയോളം രൂപ പമ്പ് ഉടമകൾക്ക് നൽകാനുണ്ട് എന്നാണ് അവർ ആരോപിക്കുന്നത്. മൂന്നുലക്ഷം രൂപമുതൽ 10 ലക്ഷം രൂപ വരെ ലഭിക്കാനുള്ള പമ്പുകൾ ഉണ്ട്.

വലിയ തുക കുടിശ്ശിക വരുത്തിയത് കൊണ്ട് പമ്പുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പണം ലഭിച്ചില്ലെങ്കിൽ 15 മുതൽ പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിയില്ലെന്നും ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസ്താവനയും ഇറക്കിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. എട്ടുമാസത്തെ കുടിശ്ശികയുള്ള കുളത്തൂപ്പുഴയിൽ പോലീസിന് ഇന്ധനം നൽകുന്നത് പമ്പുടമ നിർത്തിയിരുന്നു.

പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് പരമാവധി 200 ലിറ്റർ ഇന്ധനമാണ് ഒരു മാസം അനുവദിച്ചിരിക്കുന്നത്. ഉയർന്ന റാങ്കിലുളള ഉദ്യോഗസ്ഥർക്ക് ഈ നിയന്ത്രണം ബാധകമല്ല. നിശ്ചിത പമ്പുകളിൽ നിന്നാണ് പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത്. അതിൽ മിക്കതും സ്വകാര്യ ഉടമസ്ഥതയിലുളളവയുമാണ്.

എന്നാൽ സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും കുടിശ്ശിക അടച്ച് തീർക്കാത്തതിനാലാണ് പൊലീസ് വാഹനങ്ങൾക്ക് കടമായി ഇന്ധനം നൽകേണ്ടെന്ന് പമ്പുടമകൾ അന്ന് തീരുമാനിച്ചത്. ഇന്ധനം ലഭിക്കാതായതോടെ അറസ്റ്റ് ചെയ്യുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനായി ബസിൽ കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. ഇത് വളരെ ബുദ്ധിമുട്ടേറിയതാണ്. മുമ്പൊക്കെ അതതുമാസങ്ങളിൽ പമ്പുകൾക്ക് പണം നൽകിയിരുന്നു.

ലക്ഷങ്ങൾ കുടിശ്ശിക ആയതിനാൽ പുതിയ ലോഡ് എടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് പമ്പുടമകൾ പരാതിപ്പെട്ടിരുന്നു. ഇന്ധനം ലഭിക്കാതായതോടെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ വലിയ രീതിയിൽ താളം തെറ്റിയിരുന്നു. എന്നാൽ സർക്കാരിൽ നിന്നുള്ള അലോട്മെന്റ് വൈകുന്നതാണ് കുടിശ്ശികയ്ക്കു കാരണമെന്ന് പോലീസ് മേധാവികൾ പറയുന്നു. ചില പമ്പ് ഉടമകൾ യഥാസമയം ബില്ല് സമർപ്പിക്കാത്തതും കാലതാമസത്തിനു കാരണമാകുന്നതായി എസ്.പി.ഓഫീസിലെ ഭരണ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

മിക്ക സ്ഥലങ്ങളിലും തീ പടർന്ന് പിടിക്കുമ്പോൾ ആളുകൾ ആദ്യം ബന്ധപ്പെടുന്നത് പൊലീസ് സ്റ്റേഷനുമായാണ്. എന്നാൽ ഇന്ധനം ലഭിക്കാതെ വന്നതോടെ അത്യാവശ്യ ഘട്ടത്തിലെ സേവനങ്ങൾ പോലും നൽകാൻ പൊലീസ് സ്റ്റേഷനുകൾക്ക് കഴിഞ്ഞിരുന്നില്ല. ഇതിനു പുറമെ നാട്ടിലെ ഉത്സവ പരിപാടികളിലും സമരങ്ങളിലും പൊലീസ് സേവനം വളരെ അത്യാവശ്യമാണ്. എന്നാൽ ഇവിടങ്ങളിൽ ഓടിയെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കാത്ത് ഒരവസ്ഥയാണ് ഉണ്ടായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (11 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (26 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (33 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (35 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (45 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends