Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

മദ്രസയിലെ ദുരൂഹ മരണം പിണറായി ഒതുക്കി: മരുമകനെ ബാധിച്ചാൽ ഇതാണ് വഴി....

16 MAY 2023 10:13 PM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

തിരുവനന്തപുരം ബാലരാമപുരം ഇടമനക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ഡം പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അസ്മിയയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. അസ്മിയ തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു ചെറിയ പെൺകുട്ടി എന്തിന് തൂങ്ങി മരിച്ചു എന്ന കാര്യത്തിൽ പോലീസിന് മറുപടിയില്ല.കാരണം കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മരുമകനെ ബാധിക്കുന്ന എന്തുണ്ടായാലും പിണറായി ഇങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നത്.

അസ്മിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന നാട്ടുകാരുടെ വാദത്തിൽ ഒരു കഴമ്പുമില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വാര്‍ഡ് മെമ്പറെയോ ഗ്രാമപഞ്ചായത്ത് ജീവനക്കാരെയോ അവിടെ കയറ്റാറില്ല. കൊവിഡ് സമയത്ത് സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. അവിടെ നടക്കുന്ന ക്ലാസുകളെ സംബന്ധിച്ചും വ്യക്തതയില്ല. മദ്രസയിലെ പീഡനം സംബന്ധിച്ച് കുട്ടി ബന്ധുക്കളോട് നിരവധി തവണ പരാതി പറഞ്ഞിരുന്നു.

സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മദ്രസയായ ഹോസ അല്‍ അമീന്‍ എജ്യൂക്കേഷന്‍ സെന്ററിലെ ലൈബ്രറിയില്‍ വച്ച് പകല്‍ സമയത്ത് അസ്മിയമോള്‍ തൂങ്ങിമരിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. 35 കുട്ടികള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഈ സമയത്ത് എങ്ങനെ മരിക്കും എന്നാണ് ചോദ്യം.

ഈ മാസം മൂന്നാം തീയതിനാണ് കുട്ടിയെ സ്‌കൂളില്‍ എത്തിക്കുന്നത്. തന്നെ തിരിച്ചുകൊണ്ടു പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. സ്‌കൂളിനെ കുറിച്ച് കുട്ടിക്ക് ഭയമായിരുന്നു. കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിനു വിളിപ്പാട് അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചില്ല. മദ്രസാ മാനേജ്‌മെന്റും ബന്ധുക്കളും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിക്കുന്നത്.

വലിയ ദുരൂഹതയാണ് നില നില്‍ക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് പീഡനങ്ങളും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് കുട്ടിയുടെ കൊലപാതകം. പോലീസ് അന്വേഷണം വളരെ ലാഘവമായാണ് മുന്നോട്ട് പോകുന്നത്. അന്വേഷണത്തിന് പ്രത്യേക ഏജന്‍സിയെ സര്‍ക്കാര്‍ നിയോഗിക്കണ മെന്ന ആവശ്യം പിണറായി കൈയോടെ തള്ളി.

സംസ്ഥാനത്തെ മദ്രസകളിൽ നടക്കുന്നതെല്ലാം ദുരൂഹമാണ്. ഇതിന് മുമ്പും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മദ്രസകൾക്കുള്ളിൽ നടക്കുന്നത് എന്താണെന്ന് സാധാരണ ഗതിയിൽ പുറത്തറിയാറില്ല. ഇടതു വലതു ഭരിച്ചാലും ഇതാണ് സ്ഥിതി. പാലക്കാട്ടെ മദ്രസയിൽ 2022 ഒക്ടോബർ 10 ന് വിദ്യാർത്ഥിയെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു .എന്നാൽ അന്വേഷണം ഒരിടത്തുമെത്തിയില്ല.. പാലക്കാട് ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയിലാണ് സംഭവം.

പാവുകോണം സെയ്തലവിയുടെ മകൻ സവാദ് ആണ് മദ്രസയ്‌ക്കുള്ളിൽ തൂങ്ങി മരിച്ചത്. പടിഞ്ഞാറ്റുമുറി തർബിയത്തുൽ ഇസ്ലാം മദ്രസയിലാണ് വിദ്യാർത്ഥിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മാനസിക വളർച്ച കുറവുളള കുട്ടിയാണെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ടും നൽകി.

2023 ഫെബ്രുവരി 25ന് മദ്രസയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചിട്ടും ഒന്നും ഉണ്ടായില്ല. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11 ) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിയിലാണ് സംഭവം ഉണ്ടായത്. ആദിൽ കുഴഞ്ഞ് വീണതിന് പിന്നാലെ ചക്കരക്കൽ സി എച് സി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൗവ്വഞ്ചേരി യു പി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കുഴഞ്ഞ് വീണ് മരിച്ച ആദിൽ. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം താമസിക്കുന്ന ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ് ആദിൽ. അൻഹ , ഹംദ മുഹമ്മദ് എന്നിവരാണ് ആദിലിന്‍റെ സഹോദരങ്ങൾ.

സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനം അടിമുടി ദുരൂഹമായി തുടരുമ്പോൾ വിദ്യാഭ്യാസ വകുപ്പ് കൈമലർത്തുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ കാര്യവും പറയേണ്ടതില്ല. പിണറായി സംസ്ഥാനം ഭരിക്കുമ്പോൾ തങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന് മദ്രസകൾക്ക് നേതൃത്വം നൽകുന്നവർ ആവർത്തിക്കാറുള്ളത് വെറുതെയല്ല. ഏറ്റവുമൊടുവിലുണ്ടായ സംഭവം. സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതി യായിരുന്നു. ഇതിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർബന്ധം കാരണമാണെന്ന് അക്കാലത്ത് ആക്ഷേപം ഉയർന്നിരുന്നു.

സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് സർക്കാർ പിൻവലിഞത്. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണം സംബന്ധിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കുകയും ചെയ്തു.

ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും. ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മത നിഷേധം സർക്കാർ നയമല്ലെന്നും മതപഠനത്തെ തടസ്സപ്പെടുത്തില്ലെന്നും പറഞ്ഞ ശിവൻകുട്ടി യൂണിഫോം എന്ത് വേണം എന്നതിൽ അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്നും മിക്സ്ഡ് സ്കൂൾ ആക്കുന്നതിലും സ്കൂൾ തലത്തിൽ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും ഇക്കാര്യങ്ങളിലൊന്നും സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആൺകുട്ടികളേയും പെണ്കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്സ്ഡ് ബെഞ്ച് സർക്കാരിൻ്റെ ആലോചനയിൽ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകൾ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.

നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്ലിനിടെ പാഠ്യപദ്ധതി പരിഷ്കണത്തിനെതിരെ മുസ്ലീംലീഗ് രംഗത്ത് എത്തുകയും ചെയ്തു. സർക്കാർ ചിലവിൽ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് ലീഗ് എംഎൽഎ എൻ.ഷംസുദ്ദീൻ സഭയിൽ പറഞ്ഞു. മിക്സ്ഡ് ബെഞ്ചും മിക്സ്ഡ് ഹോസ്റ്റാlലും വലിയ പ്രശ്‍നം ഉണ്ടാക്കുമെന്നാണ് ലീഗ് നേതാവ് പറഞ്ഞത്. ലിംഗം നിശ്ചയിക്കുന്നത് ജൈവശാസ്ത്രപരമായാണ് എന്നാൽ കരടിൽ പറയുന്നത്. അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്.

ലിംഗ തുല്യതയെ ശക്തമായി എതിർക്കുന്നു. പക്ഷേ പാഠ്യപദ്ധതി പരിഷ്കാരത്തിൻ്റെ കരട് രേഖയിൽ പറയുന്നത് അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്. ലിംഗ തുല്യതയെ ശക്തമായി എതിർക്കും. സ്കൂൾ സമയമാറ്റം മദ്രസകളെ ബാധിക്കുന്ന നിലയുണ്ട്. കേരള സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളി വിടുന്നതാണ് പാഠ്യ പദ്ധതി പരിഷ്കരണം.ഇത് പിൻവലിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി മുഹമ്മദ് റിയാസിൻെറ ഇടപെടലാണ് സർക്കാരിൽ നിർണായകമായത്. സ്കൂൾ സമയമാറ്റം വരികയാണെങ്കിൽ മദ്രസയിൽ മതപഠനത്തിനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. സ്കൂൾ സമയം മാറ്റിയെ തീരൂ എന്ന വാശിയുണ്ടായിരുന്നത് മന്ത്രി ശിവൻകുട്ടിക്കാണ്.

സമയം മാറ്റരുതെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ സാധ്യമല്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. അതോടെ കാന്തപുരം ഉൾപ്പെടെയുളള മുസ്ലീം പണ്ഡിതർ മന്ത്രി റിയാസിനെ കാണാനെത്തി. ഒരിക്കലും ശിവൻകുട്ടിയുടെ സ്വപ്ന പദ്ധതികൾ നടക്കാൻ പോ കുന്നില്ലെന്ന ഉറപ്പ് മന്ത്രി റിയാസ് നൽകി.റിയാസും ശിവൻകുട്ടിയും തമ്മിൽ ചർച്ച നടന്നതോടെ തൻ്റെ തീരുമാനം കുട്ടി തൊണ്ട തൊടാതെ വിഴുങ്ങി.

സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കാനാണ് നിർദ്ദേശം. അഞ്ച് മുതൽ 12 വരെ ക്ളാസുകളിലെ കുട്ടികൾക്ക് രണ്ടുമണി മുതൽ നാലുമണിവരെ ലൈബ്രറി പ്രവർത്തനങ്ങൾ, തൊഴിൽപരിശീലനം, കലാ - കായിക പരിശീലനങ്ങൾ തുടങ്ങിയ പഠനാനുബന്ധ പ്രവർത്തനങ്ങളും നടത്താം.

രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ എന്ന നിലവിലെ സമയക്രമം ഇത്തരം പഠനാനുബന്ധ പ്രവർത്തനങ്ങൾക്കോ കുട്ടികളുടെ സർഗശേഷി വർദ്ധിപ്പിക്കാനുള്ള കാര്യങ്ങൾക്കോ സഹായകമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മാറ്റം വരുത്തിയാൽ പള്ളിയിൽ പോകുന്നതിനും രാവിലെ ഖുറാൻ പഠനം നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കണ്ടെത്തൽ.

സമയത്തിൽ മാറ്റം വരുത്താനുണ്ടായ സാഹചര്യങ്ങൾ സംബന്ധിച്ച് അക്കാ‌ഡമികമായ ചർച്ച അനിവാര്യമാണ്. കുട്ടികളുടെ പഠനത്തിന് ഏറ്റവും ഉചിതമായ സമയം പ്രഭാതത്തിനോടു ചേർന്നുള്ള സമയമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധരുടെയും മനഃശാസ്ത്രജ്ഞരുടെയും അഭിപ്രായം. നീണ്ട ഉറക്കത്തിനുശേഷം പുതിയ അനുഭവങ്ങളെ സ്വീകരിക്കാനും ചിന്തകളെ ഉദ്ദീപിപ്പിക്കാനും മനസ് പാകമായിരിക്കുന്ന സമയമാണിത്. പ്രഭാതം കഴിയും മുൻപ് പഠനം തുടങ്ങിയാൽ കുട്ടികൾക്ക് അത് കൂടുതൽ ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ല.

റിപ്പോർട്ട് പ്രകാരം ഉച്ചയ്ക്കുശേഷമുള്ള സമയം കുട്ടികളുടെ സർഗശേഷി വികാസത്തിനും തൊഴിൽ - കായികശേഷി വികാസത്തിനുമായി നീക്കിവച്ചാൽ കുട്ടിയുടെ വിദ്യാഭ്യാസം കൂടുതൽ അർത്ഥപൂർണമാവും. ഉച്ചയ്ക്ക് ശേഷമുള്ള കുറേസമയം അദ്ധ്യാപകർക്ക് അടുത്ത ദിവസത്തേക്കുള്ള പഠനാസൂത്രണവും തയ്യാറെടുപ്പും നടത്താനും ഉപകരിക്കും.

സംസ്ഥാനത്തെ ഓഫീസുകളും സ്കൂളുകളും പ്രവർത്തനമാരംഭിക്കുന്നത് ഏതാണ്ട് ഒരേസമയത്താണല്ലോ. ഈ സമയം റോഡുകളിലെ ഗതാഗതത്തിരക്കും മാർഗതടസവും വളരെ രൂക്ഷമാണ്. തിരക്കേറിയ റോഡുകളിൽ അപകടങ്ങളും മരണങ്ങളും കൂടിവരുന്നു. സ്കൂളുകളുടെ പ്രവർത്തനം എട്ടുമണിയിലേക്ക് മാറുമ്പോൾ ഇക്കാര്യത്തിൽ ഒരുപരിധിവരെ ആശ്വാസമുണ്ടാകും.

ബ്രസീലിൽ രാവിലെ ശരാശരി ഏഴ് മണിക്കും ചൈനയിൽ 7.30നും പഠനം ആരംഭിക്കും. ചിലി, കെനിയ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ രാവിലെ എട്ടിനാണ് ക്ലാസുകൾ ആരംഭിക്കുന്നത്.രാവിലെയുള്ള ക്ളാസ് ഇന്ത്യയിലും ഇപ്പോൾ പുതിയ കാര്യമല്ല. ജാർഖണ്ഡിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയും, ബീഹാറിൽ 6.30 മുതൽ 11.30 വരെയും, ഹരിയാനയിൽ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പഠനസമയം.

രാജസ്ഥാൻ (7.30 - 11), ആന്ധ്രപ്രദേശ് (7.30 - 11.30) എന്നീ സംസ്ഥാനങ്ങളിലും കേരളത്തേക്കാൾ വളരെ മുമ്പുതന്നെ കുട്ടികളുടെ പഠനം ആരംഭിക്കുന്നു. മുമ്പുപറഞ്ഞ കാരണങ്ങൾ കൂടാതെ കഠിനമായ കാലാവസ്ഥ കൂടി പരിഗണിച്ചാണ് ഈ സമയക്രമീകരണം നടപ്പാക്കിയിട്ടുള്ളത്. എന്നാൽ മതത്തിൻ്റെ പേരുപറഞ്ഞ് കുട്ടികൾക്ക് സംഭവിക്കണ്ട സ്വകാര്യങ്ങൾ തടയുന്നത് തെറ്റാണ്. ആദ്യം ഖാദർ കമ്മിറ്റി റിപ്പോർട്ടിനോട് അനുകൂല നിലപാട് സ്വീകരിച്ച മന്ത്രി ശിവൻകുട്ടി മലക്കം മറിഞ്ഞത്.

സംസ്ഥാന സർക്കാരിൽ മുസ്ലീം ജനവിഭാഗത്തിൻ്റെ നോമിനിയാണ് റിയാസ്... അബ്ദുറഹ്മാനെയും അഹമ്മദ് ദേവർ കോവിലിനെയും പോലുള്ള മന്ത്രിമാർ ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ എല്ലാവരും റിയാസിനെയാണ് സമീപിക്കുന്നത്. റിയാസ് പറഞ്ഞാൽ മുഖ്യമന്ത്രിക്ക് മറ്റ് തീരുമാനങ്ങളില്ല എന്നതാണ് സത്യം .മുഖ്യമന്ത്രിയുടെ വീട്ടിൽ അത്ര പവർഫുള്ളാണ് അദ്ദേഹത്തിൻ്റെ മകൾ വീണാ വിജയൻ.

സമീപ കാലത്തായി ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരെ പ്രീണിപ്പിക്കുന്നത് സി പി എമ്മിൻ്റെ പതിവായിരിക്കുന്നു. മുസ്ലീം ലീഗിനോട് കാണിക്കുന്ന പ്രത്യേക പ്രതിപത്തി ഇതിൻ്റെ ഉദാഹരണമാണ്. അതു കൊണ്ടു തന്നെ മദ്രസകളിൽ ആരു മരിച്ചാലും ഒന്നും സംഭവിക്കില്ല. കൂടിയാൽ ഒരു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യങ്ങൾ ഒതുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (10 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (25 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (32 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (34 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (44 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends