ജനങ്ങൾക്ക് അടുത്ത ഇരുട്ടടിയുമായി KSEB... ഇതിലും ഭേദം കഴുത്ത് ഞെരിച്ച് കൊല്ലുന്നതാ.. ജുലൈ 1 മുതൽ ഷോക്കടിക്കും?

സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതല്‍ വൈദ്യുതി നിരക്ക് കൂടാൻ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 80 പൈസ വരെ കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി കമ്മിഷന്‍ പരിഗണിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ഇതിനോടബന്ധിച്ച് റെഗുലേറ്ററി കമ്മിഷന്‍ നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പും നടത്തി കഴിഞ്ഞു. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങൾ സമര്‍പ്പിച്ചത്. ഉപയോഗമനുസരിച്ച് യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടി വാങ്ങുന്ന നിലക്കുള്ള നിര്‍ദ്ദേശങ്ങൾ റെഗുലേറ്ററി കമ്മീഷന്‍ പരിഗണിച്ചു.
നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതല്‍ വിവര ശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മിഷന്‍ വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരേണ്ടിയതായിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു. ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും.
തെളിവെടുപ്പിൽ ഉപഭോക്താക്കൾ, വ്യവസായ–വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു.വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് വർധന ഒഴിവാക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.ഹരിത താരിഫ് പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പരാതികളും കമ്മിഷൻ കേട്ടു.
നിലവില്‍ വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ വിലകൊടുത്ത് പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ അമിതഭാരം ഗാര്‍ഹിക ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വാണിജ്യ വ്യവസായ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അധിക ഭാരം ഗാര്‍ഹിക ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കുരുതെന്ന ആവശ്യം റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിലുയര്‍ന്നിരുന്നു, അടുത്തിടെ സർചാർജ്ജ് കൂടിയതിൻറെ ഷോക്കിലിരിക്കെയാണ് ജനത്തിന് മേൽ അടുത്ത ഇരുട്ടടിവരുന്നത്. സര്‍ ചാര്‍ജിന് പിന്നാലെയാണ് ഈ നിരക്ക് വര്‍ധനയും നടപ്പിലാക്കുന്നത്.
അടുത്ത 4 വർഷത്തെ വൈദ്യുതി നിരക്കു തീരുമാനിച്ചു കൊണ്ടുള്ള റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് ഒരു മാസത്തിനുള്ളിൽ ഇറക്കും എന്നതിനും ധാരണയായി. ഇതു സംബന്ധിച്ച കമ്മിഷന്റെ തെളിവെടുപ്പു പൂർത്തിയായി. നിരക്കു വർധന നിർദേശിച്ചു നൽകിയ അപേക്ഷയിൽ (താരിഫ് പെറ്റീഷൻ) കൂടുതൽ മാറ്റങ്ങൾ എന്തെങ്കിലും വരുത്തണമെന്നു വൈദ്യുതി ബോർഡ് ചേർന്ന അന്തിമ തെളിവെടുപ്പിൽ ആവശ്യപ്പെട്ടില്ല.
കഴിഞ്ഞ വർഷം 750 കോടിയും നടപ്പ് വർഷം 500 കോടിയോളവും കെ.എസ്.ഇ.ബിക്ക് ലാഭമുണ്ട്. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില വർഷംതോറും കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധന വേണോ എന്ന ചോദ്യമാണ് കൊച്ചിയിലും കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ ഉയർന്നത്.
https://www.facebook.com/Malayalivartha
























