ആറു കൊലപാതകങ്ങളും ചെയ്തത് അമ്മ.. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായി പ്രത്യേക കോടതിയില്‍ മൊഴി നല്‍കി ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ്

ആറു കൊലപാതകങ്ങളും ചെയ്തത് അമ്മ.. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായി പ്രത്യേക കോടതിയില്‍ നിര്‍ണായക മൊഴി നല്‍കി ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് ... സാക്ഷികളുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും
റോയ് തോമസിന്റെത് ഉള്‍പ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയതെന്ന് മകന്‍ മൊഴി നല്‍കി. സാക്ഷികളുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണക്കിടെയാണ് ജോളിയുടെ മകന്റെ നിര്‍ണായക മൊഴി.
തന്റെ പിതാവിന്റെ അമ്മയെ ആട്ടിന്‍ സൂപ്പില്‍ വിഷം ചേര്‍ത്തും മറ്റുളളവരെ ഭക്ഷണത്തിലും വെളളത്തിലും സയനൈഡ് ചേര്‍ത്ത് നല്‍കിയുമാണ് ജോളി കൊലപ്പെടുത്തിയെന്നുമാണ് റെമോ റോയ് മൊഴിനല്‍കിയത്. സയനൈഡ് എത്തിച്ച് നല്‍കിയത് ഷാജി എന്ന എം എസ് മാത്യു ആണെന്ന് ജോളി കുറ്റസമ്മതം നടത്തിയിരുന്നെന്നും റെമോ കോടതി മുമ്പാകെ പറയുകയുണ്ടായി.
എന്‍ഐടിയില്‍ അധ്യാപകിയെന്ന് ജോളി പറഞ്ഞിരുന്നു. പൊലീസ് ചോദ്യം ചെയ്യലിന് ശേഷം താന്‍ അന്വേഷിച്ചപ്പോള്‍ ,അടുത്തുള്ള ബ്യൂട്ടി പാര്‍ലറിലും ടൈലറിംഗ് ഷോപ്പിലും പോയിരിക്കുകയായിരുന്നു എന്നും ജോളി സമ്മതിച്ചതായും റെമോ നല്‍കിയ മൊഴിയിലുണ്ട്. ജോളിയുടെ മൊബൈല്‍ഫോണ്‍ പൊലീസിന് കൈമാറിയത് താനാണെന്നും റെമോ പറഞ്ഞു.
കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസും ചൊവ്വാഴ്ച ഹാജരായി. ജോളിയുടെ പെരുമാറ്റത്തില്‍ തുടക്കത്തിലേ സംശയമുണ്ടായിരുന്നെന്നും തന്നെ കാണിച്ച ഒസ്യത്ത് വ്യാജമെന്ന് സംശയമുണ്ടായിരുന്നുമെന്നും റോജോ മൊഴി നല്‍കി.
വ്യാജരേഖയെന്ന് സംശയമുളളതിനാലാണ് ആറുമരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതിനല്‍കിയതെന്നും മൊഴിയിലുണ്ട്. സാക്ഷികളുടെ എതിര്‍വിസ്താരം ഉടന്‍ തുടങ്ങും. എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതിയിലാണ് കൂടത്തായി കേസിന്റെ രഹസ്യ വിചാരണ നടക്കുന്നത്.
https://www.facebook.com/Malayalivartha
























