തിരുവനന്തപുരത്ത് പുത്തന്‍തോപ്പില്‍ യുവതി പൊള്ളലേറ്റ് മരിച്ചു.... ഒമ്പതുമാസം പ്രായമായ കുഞ്ഞ് പൊളളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍... മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

തിരുവനന്തപുരത്ത് പുത്തന്‍തോപ്പില്‍ യുവതി പൊള്ളലേറ്റ് മരിച്ചു.... ഒമ്പതുമാസം പ്രായമായ കുഞ്ഞ് പൊളളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍... മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
23കാരിയായ പുത്തന്‍തോപ്പ് സ്വദേശിയായ അഞ്ജുവാണ് മരിച്ചത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനും പൊളളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയക്കുമെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി .
"
https://www.facebook.com/Malayalivartha