സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് ... കിളിമാനൂരില്‍ കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ പോയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

കിളിമാനൂരില്‍ കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ പോയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരന്‍ നായര്‍-അനിത ദമ്പതികളുടെ മകള്‍ മീനു തുളസീധരന്‍ (20) ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം ചടയമംഗലം പള്ളിക്കലിന് സമീപം ഈരാറ്റില്‍ പള്ളിക്കല്‍ പുഴയിലായിരുന്നു (വട്ടത്തിലാര്‍) അപകടം ഉണ്ടായത്.
തിരുവനന്തപുരം ഗവ.ലോ കോളജിലെ വിദ്യാര്‍ഥിനിയാണ്. കോളജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പോയതായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടക്കും. രണ്ടു സഹോദരങ്ങളുണ്ട്.
" f
https://www.facebook.com/Malayalivartha
























