പെണ്‍കുട്ടികളുള്ള സ്‌കൂളുകളില്‍ നാപ്കിന്‍ വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

പെണ്‍കുട്ടികളുള്ള സ്‌കൂളുകളില്‍ നാപ്കിന്‍ വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്സ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരുക്കങ്ങള്‍ മെയ് 27ന് പൂര്‍ത്തിയാക്കും.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയിട്ടുണ്ട്. സ്‌കുളുകളില്‍ ലഹരി ഉപയോഗിക്കുന്നതിനെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. സ്‌കൂള്‍ പ്രവേശനത്തിന് കോഴ വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി .
"
https://www.facebook.com/Malayalivartha
























