Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

കാലം മാറി കഥ മാറി... പൊന്നമ്പലമേട്ടില്‍ രഹസ്യമായി പൂജ നടത്തി രഹസ്യമായി വീഡിയോ ചിത്രീകരിച്ചത് പരസ്യമായി; പൊന്നമ്പലമേട്ടില്‍ കടന്നുകയറിയുള്ള പൂജയില്‍ മുന്‍ പൂജാരിക്കെതിരെ കേസ്; പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

17 MAY 2023 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

അയ്യപ്പന്റെ ചൈതന്യം ഒളിഞ്ഞിരിക്കുന്ന പൊന്നമ്പല മേട്ടിലെ ഒരു പൂജയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ നിറയെ. രഹസ്യമായി പൂജനടത്തിയത് ആരുംഅറിയില്ലായിരുന്നു. എന്നാല്‍ ആരോ ചിത്രീകരിച്ച വീഡിയോ വൈറലായതോടെയാണ് ദേവസ്വം വകുപ്പ് രംഗത്തെത്തിയത്.

അതേസമയം പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ഇനി പൊന്നമ്പലമേടാണെങ്കില്‍ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്തു കടന്നത് എന്ന് അന്വേഷിക്കണം. പൂജ നടത്തുന്നതായി ദൃശ്യങ്ങളില്‍ കാണുന്നയാള്‍ വലിയ തട്ടിപ്പുകാരന്‍ ആണ്.

ശബരിമല തന്ത്രിയുടെ ബോര്‍ഡ് വച്ച് കാര്‍ ഉപയോഗിച്ചിരുന്നു. ദേവസ്വം കമ്മീഷണര്‍ ഇന്ന് തന്നെ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. അനധികൃതമായി വനത്തില്‍ കയറിയതിന് തമിഴ്‌നാട് സ്വദേശി നാരായണനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ പൊന്നമ്പലമേട്ടില്‍ എത്തി പൂജ നടത്തിയത്. ശബരിമലയില്‍ മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്നു നാരായണന്‍ എന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പുറത്താക്കിയ പൂജാരിയുടെ നേതൃത്വത്തില്‍ പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഘത്തിനെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗവും ശബരിമലയുടെ കിഴക്കായി, മകരജ്യോതി തെളിയുന്ന പുണ്യകേന്ദ്രവുമായ പൊന്നമ്പലമേട്ടില്‍ സന്ദര്‍ശക വിലക്ക് ലംഘിച്ചാണ് തൃശൂര്‍ തെക്കേക്കാട്ടുമഠം നാരായണന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘം പൂജ നടത്തിയത്.

പൊന്നമ്പലമേട്ടിലെ തറയിലിരുന്ന് നാരായണന്‍ തിരുമേനി കളംവരച്ച് പൂജനടത്തുന്നത് ഒപ്പമുണ്ടായിരുന്നവര്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. വീഡിയോ കണ്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഡി.ജി.പിക്കും വനംവകുപ്പിനും പരാതി നല്‍കി. തുടര്‍ന്നാണ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ കേസെടുത്തത്.

മുന്‍പ് ശബരിമല കീഴ്ശാന്തിയുടെ സഹായിയായി സന്നിധാനത്ത് ഉണ്ടായിരുന്നപ്പോഴാണ് ഇയാള്‍ ക്രമക്കേട് കാട്ടിയത്. പുറത്താക്കിയെങ്കിലും തമിഴ്‌നാട്ടുകാര്‍ക്കൊപ്പം എല്ലാ മാസവും ഇയാള്‍ ശബരിമലയിലെത്താറുണ്ട്. വാഹനത്തില്‍ ശബരിമല തന്ത്രി എന്ന് ബോര്‍ഡ് വച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പറയുന്നു. അതേസമയം പൊന്നമ്പലമേട്ടില്‍ വനംവകുപ്പിന്റെ മൗനാനുവാദത്തോടെ ആളുകള്‍ എത്തുന്നുണ്ടെന്ന പരാതികളുണ്ട്.

നാരായണന്‍ നമ്പൂതിരിയും സംഘവും എത്തിയതും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണെന്ന് സൂചനയുണ്ട്.നാരായണ സ്വാമിക്കെതിരെ ചുമത്തിയത് ഏഴുവര്‍ഷം വരെ വരെ തടവുശിക്ഷ ലഭിക്കാവുന്ന കേരള വന നിയമം വകുപ്പുകളാണ്.

പൊന്നമ്പലമേട്ടില്‍ അനുവാദമില്ലാതെ ആരേയും വനംവകുപ്പ് പ്രവേശിപ്പിക്കാറില്ല. മകരവിളക്ക് പൂജയ്ക്ക് ദേവസ്വം ബോര്‍ഡ് നിശ്ചയിക്കുന്നവര്‍ക്കൊപ്പം പൊലീസിന്റെയും വനംവകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും അധികൃതര്‍ എത്താറുണ്ട്. കുമളി-പച്ചക്കാനം റോഡില്‍ പച്ചക്കാനം ഈസ്റ്റില്‍ നിന്ന് ജീപ്പു റോഡിലൂടെയും കൊച്ചുപമ്പയില്‍ നിന്നും പമ്പയില്‍ നിന്നും വനത്തിലൂടെയും പൊന്നമ്പലമേട്ടിലെത്താം. കൊച്ചുപമ്പയിലും പച്ചക്കാനത്തും വനംവകുപ്പിന്റെ ചെക്കുപോസറ്റുണ്ട്. സ്വകാര്യ വാഹനത്തിലെത്തുന്നവര്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ കടക്കാനാവില്ല.

അയ്യപ്പ ഉപാസകനാണ് താനെന്ന് നാരായണന്‍ തിരുമേനി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. സന്യാസ തുല്യമായ ജീവിതമാണ്. തൃശൂര്‍ സ്വദേശിയാണെങ്കിലും അയ്യപ്പ പൂജകളുമായി തമിഴ്‌നാട്ടിലാണ്. പൊന്നമ്പലമേട്ടില്‍ അയ്യപ്പന്റെ പൂജകള്‍ മാത്രമാണ് നടത്തിയത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (9 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (24 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (31 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (33 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (43 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends