സൂക്ഷ്മ സമ്പാദ്യ പദ്ധതികള്‍ മുതല്‍ ലക്ഷങ്ങള്‍ വിറ്റുവരവുള്ള സംരംഭങ്ങള്‍ വരെ... കുടുംബശ്രീ രജതജൂബിലിയുടെ നിറവില്‍...

കുടുംബശ്രീ രജതജൂബിലിയുടെ നിറവില്‍. 1998 മേയ് 17 ന് രൂപംകൊണ്ട ഈ അയല്‍ക്കൂട്ട ശൃംഖല പെണ്‍കരുത്തില്‍ പടുത്തുയര്‍ത്തിയ വേറിട്ട വികസന ചരിത്രവും അതിജീവനത്തിന്റെ അടയാളപ്പെടുത്തലുകളും സമ്മാനിച്ചാണ് 25 വര്‍ഷം പിന്നിടുന്നത്.
സൂക്ഷ്മ സമ്പാദ്യ പദ്ധതികള്‍ മുതല്‍ ലക്ഷങ്ങള്‍ വിറ്റുവരവുള്ള സംരംഭങ്ങള്‍വരെ നീളുന്ന കുടുംബശ്രീ ഇടപെടലുകള്‍ സ്ത്രീ ശാക്തീകരണത്തിന്റെയും സമൂഹിക ശാക്തീകരണത്തിന്റെയും മാതൃക അധ്യായങ്ങളാണ്. വീട്ടുമുറ്റത്തെ ബാങ്കായി മാറിയ പ്രതിവാര അയല്‍ക്കൂട്ടങ്ങള്‍ സ്വാശ്രയത്വത്തിന്റെ വഴിയടയാളവും.
സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി തുടരുന്ന രജതജൂബിലി ആഘോഷങ്ങള്‍ ബുധനാഴ്ച സമാപിക്കും. കുടുംബശ്രീ ദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ തദ്ദേശമന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























