ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കും.... ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സധൈര്യം ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ആശുപത്രി സംരക്ഷണ ഭേദഗതി ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭ പരിഗണിക്കും

ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കും.... ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സധൈര്യം ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ആശുപത്രി സംരക്ഷണ ഭേദഗതി ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭ പരിഗണിക്കും.
ആരോഗ്യ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്താല്‍ പരമാവധി ശിക്ഷയുറപ്പിക്കാനുള്ള നിര്‍ദേശങ്ങളടങ്ങുന്നതാകും ഓര്‍ഡിനന്‍സ്.
നിലവിലുള്ള നിയമത്തിലെ പഴുതുകള്‍ പൂര്‍ണമായും അടയ്ക്കുകയും ചെയ്യും. നിലവില്‍ മൂന്നു വര്‍ഷം തടവും അരലക്ഷം രൂപയുമാണ് ശിക്ഷ. ഇത് വര്‍ധിപ്പിച്ചേക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ഓര്‍ഡിനന്‍സിറക്കാനും തീരുമാനിച്ചത്.
ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്മാരുടെയും സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളും പൊതുസാഹചര്യം വിലയിരുത്തിയുള്ള നിര്‍ദേശങ്ങളും ഓര്‍ഡിനന്‍സിന്റെ ഭാഗമാകും. ആരോഗ്യ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നീ നിര്‍വചനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ശിക്ഷകള്‍ തുടങ്ങിയവയില്‍ കാലാനുസൃതമായ ഭേദഗതിയുണ്ടാകും. ജോലിയെടുക്കുന്നതിന് തടസ്സമുണ്ടാക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും മറ്റുമുള്ള അപകീര്‍ത്തിപ്പെടുത്തല്‍, ആശുപത്രിയിലെ ഏതെങ്കിലും വസ്തുവിന് നഷ്ടം വരുത്തല്‍ എന്നിവ ആക്രമണമായി കൂട്ടിച്ചേര്‍ക്കണമെന്ന് ഐഎംഎ നിര്‍ദേശിച്ചിരുന്നു.
അക്രമികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുക്കണം.ഒരു മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം, ആക്രമണമുണ്ടായാല്‍ അടുത്തുള്ള സ്റ്റേഷനില്‍ അറിയിക്കണം, സുരക്ഷയുറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി, വിചാരണ ആറു മാസത്തില്‍ പൂര്‍ത്തിയാക്കണം, എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും ചുറ്റുമുള്ള 500 മീറ്റര്‍ പ്രദേശവും പ്രത്യേക സംരക്ഷണമേഖലയായി പരിഗണിക്കണം, മുന്‍കരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. ഇതെല്ലാം പരിഗണിച്ചാകും ഓര്‍ഡിനന്‍സ് ഇറക്കുക.
"
https://www.facebook.com/Malayalivartha
























