കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു...കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍ വച്ചായിരുന്നു അപകടമുണ്ടായത്

കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. രാജസ്ഥാന്‍ സ്വദേശി വിശാല്‍ ശ്രീമാല ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍ വച്ചായിരുന്നു അപകടമുണ്ടായത്. ആനക്കട്ടി സാലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് എത്തിയ വിശാല്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യമുണ്ടായത്.
"
https://www.facebook.com/Malayalivartha
























