തൊഴിലാളി വർഗ പാർട്ടി..കിടക്കുന്നത് പണത്തിന് മുകളിൽ..പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയാണ്...ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി കാണിക്കുന്നു...

പറയുന്നത് തൊഴിലാളി വർഗ പാർട്ടിയാണെന്ന് ആണ് , എന്നാൽ നടപ്പും മറ്റും ഭാവവും കണ്ടാൽ അവരാണ് ഈ ലോകത്തിൽ ഏറ്റവും കോടേശ്വരന്മാര് എന്ന് തോന്നും, കോടികളാണ് തട്ടിക്കുന്നത്..കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്നത്. വോട്ടു പിടിക്കാൻ ഞങ്ങൾ പാവപ്പെട്ടവരുടെ പാർട്ടിയാണ്, ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്ന പാർട്ടിയാണ് എന്നൊക്കെ ഡയലോഗ് പറയുമെങ്കിലും അധികാരത്തിൽ കയറിയാൽ പിന്നെ അങ്ങോട്ട് സുഖ ജീവിതമാണ്, പിന്നെ ആരെയും കണ്ണിൽ കണ്ടു കൂടാ, സാധാരണക്കാർക്ക് പോലും മുഖ്യൻ എഴുന്നെള്ളുമ്പോൾ റോഡിന്റെ സൈഡിൽ മാറി നിൽക്കേണ്ട അവസ്ഥയാണ്..ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പരിപാടിക്കെതിരെ രൂക്ഷ വിമർശനമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് അടക്കം വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുന്നത്..ആരൊക്കെയോ അനധികൃതമായി പണപ്പിരിവ് നടത്തുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ നല്‍കണമോയെന്നും വാർത്താസമ്മേളനത്തിനിടെ വി സി സതീശൻ ചോദിച്ചു.'പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയാണ്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് മനസിലാക്കിക്കൊടുക്കുന്ന പരിപാടിയായി ലോകകേരള സഭ മാറിയിരിക്കുന്നു.ഒരു ലക്ഷം ഡോളര്‍ കൊടുക്കാന്‍ ശേഷിയുള്ളവന്‍ മാത്രം എന്റെ ഒപ്പമിരുന്നാല്‍ മതി. പണില്ലാത്തവന്‍ ഗേറ്റിന് പുറത്ത് നിന്നാല്‍ മതിയെന്ന സന്ദേശമാണ് നല്‍കുന്നത്.എത്ര അപമാനകരമാണിത്. ആരാണ് അനധികൃത പരിവിന് അനുമതി നല്‍കിയത്? ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രവാസികാര്യ വകുപ്പും നോര്‍ക്കയുമില്ലേ? കേരളത്തിന്റെ പേരില്‍ നടക്കുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഒരു ലക്ഷം ഡോളര്‍ നല്‍കി ഒപ്പം ഇരിക്കാന്‍ വരുന്നവരുടെ പരിപാടിയ്ക്ക് മുഖ്യമന്ത്രി പോകരുതെന്നാണ് പ്രതിപക്ഷം അഭ്യര്‍ത്ഥിക്കുന്നത്. പണമുള്ളവനെ മാത്രം വിളിച്ച് അടുത്തിരുത്തുന്ന പരിപാടി കേരളത്തിനും കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേര്‍ന്നതല്ല. എന്നുമുതലാണ് പണമില്ലാത്തവന്‍ പുറത്ത് നില്‍ക്കണമെന്നത് കേരളത്തിന്റെ രീതിയായത്? ഇത് വച്ചുപൊറുപ്പിക്കാനാകില്ല.യുഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ വൻതുക പിരിച്ചെടുക്കുന്നു. താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണു സ്പോൺസർഷിപ് സ്വീകരിക്കുന്നത്.
ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണു നൽകേണ്ട തുക.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവരുടെയും സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലിന്റെയും ചിത്രം സഹിതമുള്ള താരിഫ് കാർഡ് അമേരിക്കൻ മലയാളികളുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.വലിയ സ്പോൺസർഷിപ് നൽകുന്നവർക്കു സമ്മേളന വേദിയിൽ അംഗീകാരവും കേരളത്തിൽനിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നറും അടക്കം വാഗ്ദാനങ്ങളുണ്ട്. ലോകകേരള സഭ സർക്കാരിന്റെ സംരംഭമായിരിക്കെയാണ്, ആ പേരിൽ പുറത്തുള്ളവർ പല വാഗ്ദാനം നൽകി പണം പിരിക്കുന്നത്. സർക്കാർ ഈ തുകയുടെ കണക്കെടുക്കുന്നില്ല. സംഘാടകസമിതിയിൽ സർക്കാർ പ്രതിനിധിയുമില്ല.ഈ മാസം 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലുമായാണു സമ്മേളനം. മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രമാണു പങ്കെടുക്കുന്നതെന്നിരിക്കെ, മുഖ്യമന്ത്രിയും ഒരു ഡസനിലധികം മന്ത്രിമാരും പങ്കെടുക്കുമെന്നാണു സ്പോൺസർമാരെത്തേടി പ്രചരിക്കുന്ന താരിഫ് കാർഡിലെ വാഗ്ദാനം.
ഹോട്ടലിലെ സമ്മേളനത്തിനുശേഷം സമീപത്തുള്ള ടൈം സ്ക്വയറിലാണു പൊതുസമ്മേളനം. ലോകകേരളസഭയിലെ അംഗങ്ങൾക്ക് ഒരുക്കങ്ങൾ വിശദീകരിച്ച് ഓർഗനൈസിങ് സെക്രട്ടറി അയച്ച ഇമെയിലിലും താരിഫ് കാർഡ് നൽകിയിട്ടുണ്ട്. സ്പോൺസർമാരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥന.സമ്മേളനത്തിന്റെ ചെലവു വഹിക്കുന്നതു പ്രാദേശികമായ സംഘാടക സമിതിയാണെന്നും സ്പോൺസർഷിപ്പിലൂടെയാണ് അവർ പണം കണ്ടെത്തുന്നതെന്നും നോർക്ക വകുപ്പു സ്ഥിരീകരിച്ചു.കേരളത്തിൽനിന്നുള്ള പ്രതിനിധി സംഘത്തിന്റെ യാത്രാക്കൂലി മാത്രമാണു സർക്കാരിനു ചെലവ്. എന്നാൽ, സ്പോൺസർഷിപ്പിന്റെ പേരിൽ അവർ എന്തെങ്കിലും വാഗ്ദാനം നൽകുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും താരിഫ് കാർഡ് ശ്രദ്ധയിൽപെട്ടില്ലെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പ്രതികരിച്ചു.
https://www.facebook.com/Malayalivartha