ഫര്‍ഹാനയ്ക്ക് ജയിലില്‍ പിടിവാശി..! ഈ കാര്യം കിട്ടിയില്ലെങ്കില്‍ നടക്കുന്നത് വേറെ...! സെല്ലില്‍ ഇപ്പോള്‍.. ആഷികും ഷിബിലിയും ഒരുമിച്ച്..! ഇനിയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരും..!
അച്ഛന്റെ പ്രായമുള്ള ഹോട്ടൽ ഉടമയെ ഹണിട്രാപ്പിൽ കുടുക്കി ഫർഹാന അരുംകൊല നടത്തിയത് 18 വയസ് പൂർത്തിയായി എട്ട് ദിവസം പിന്നിട്ടപ്പോൾ. കൊല എട്ടുദിവസം മുൻപായിരുന്നെങ്കില്‍ ഫർഹാന ജയിലിന് പകരം പോകേണ്ടിയിരുന്നത് ദുർഗുണ പരിഹാര പാഠശാലയിലേക്ക്. പ്രൊഫഷണൽ കില്ലർമാരെ പോലും വെല്ലുന്ന വൈദഗ്ധ്യത്തോടെ അരുംകൊല നടത്തിയ ഫർഹാന കുട്ടിക്കുറ്റവാളിയുടെ ആനുകൂല്യം നേടി പേരോ ചിത്രമോ പുറത്തുവരാതെ പോയേനെ. കുറച്ചുനാളുകൾക്ക് ശേഷം പുറത്തിറങ്ങി നമുക്കിടയിൽ ജീവിച്ചേനെ.
തിരൂർ സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കൊലചെയ്ത പ്രതി ഫർഹാനയുടെ വയസ് സംബന്ധിച്ച് പൊലീസിന് ആദ്യം സംശയമുണ്ടായിരുന്നു. ഒടുവിൽ ഫർഹാനയുടെ ഔദ്യോഗിക രേഖകൾ പരിശോധിച്ചാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. മുൻപ് ഡൽഹി നിർഭയ കേസിലടക്കം 18 വയസ് തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്നുവെന്ന കാരണത്താൽ ഒരു പ്രതിയ്ക്ക് ശിക്ഷയിൽ നിന്ന് ഇളവ് കിട്ടിയിരുന്നു. നിർഭയയെ ഏറ്റവും ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിക്കാണ് പ്രായത്തിന്റെ സാങ്കേതികത അനുഗ്രഹമായത്. ഹോട്ടലുടമയുടെ കൊല ദിവസങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഇതേ അനുകൂല്യം ഫർഹാനയ്ക്കും കിട്ടുമായിരുന്നു.
അരുംകൊലയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ഫോണിലൂടെ ഫർഹാനയും ഹോട്ടലുമട സിദ്ദിഖും പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. പിന്നീടാണു തന്റെ കാമുകൻ കൂടിയായ ഷിബിലിയുടെ അറിവോടെ ഇത്തരത്തിലൊരു പ്ലാൻ തയ്യാറാക്കുന്നതും പെടുത്തുന്നതും. വലിയ തന്ത്രശാലികളെപോലെയാണ് ഫർഹാനയും സംഘവും പ്രവർത്തിച്ചത്.
ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിലാണോ എന്ന സംശയവും പൊലീസിനുണ്ട്. പ്രായപൂർത്തിയാകുന്നതിനു മുമ്പു തന്നെ പലപ്പോഴും ഫര്‍ഹാന എംഡിഎംഎ ഉപയോഗിക്കാറുണ്ട്. താൻ ഇതു ഉപയോഗിച്ചിട്ടുണ്ടെന്നും ഫർഹാന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം അക്രമിക്കാനുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ പെരിന്തൽമണ്ണ ചിരട്ടാമലയിൽ ഉപേക്ഷിക്കാൻ പോയ ദിവസവും താൻ എംഡിഎംഎ ഉപയോഗിച്ചതായി പ്രതി മൊഴി നൽകിയിട്ടുണ്ട്.
അന്നേദിവസം രാത്രി ചരട്ടാമലയിൽ കാറിലെത്തിയ ശേഷം ഷിബിലിയോടൊപ്പം അന്നു രാത്രി മുതൽ പുലർച്ചെവരെ അവിടെ കാറിൽവെച്ചു എംഡിഎംഎ ഉപയോഗിച്ചതായി പ്രതി പൊലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എംഡിഎംഎ വാങ്ങാനുള്ള പണം നേരത്തെ കൊലപ്പെടുത്തിയ സിദ്ദീഖിന്റെ എടിഎം കാർഡ് ഉപയോഗിച്ച് എടുത്ത പണമായിരുന്നുവെന്നും ഫർഹാന പൊലീസിനോട് സമ്മതിച്ചു.
തട്ടിയെടുത്ത പണം കൊണ്ടു ഫര്‍ഹാന സ്വര്‍ണം വാങ്ങിയതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട തിരൂര്‍ മുത്തൂര്‍ സ്വദേശിയും കോഴിക്കോട്ട് ഹോട്ടല്‍ വ്യാപാരിയുമായ മേച്ചേരി സിദ്ദിഖിന്റെ എടിഎം കാർഡ് തട്ടിയെടുത്ത ഫർഖാന 1.32,000 രൂപ പിൻവലിച്ച് സ്വര്‍ണവള, മോതിരം എന്നിവ വാങ്ങി. പതിനായിരം രൂപ നൽകി അനിയന് മൊബൈല്‍ ഫോണും വാങ്ങി. കൂട്ടു പ്രതിയായ ഷിബിലി ഇരുപതിനായിരം രൂപയ്ക്ക് എംഡിഎംഎ വാങ്ങി. ഈ എംഡിഎംഎ ഉപയോഗിച്ചാണ് ഇരുവരും തൊണ്ടിമുതലുകള്‍ ഒളിപ്പിക്കാന്‍ പോയത്. ശേഷംവന്ന തുക ഉപയോഗിച്ച് വസ്ത്രങ്ങളും മറ്റും വാങ്ങിച്ചു. സിദ്ദിഖില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചോദിച്ചെങ്കിലും ഇതു ലഭിച്ചിരുന്നില്ല.
സംഭവങ്ങളില്‍ ഭൂരിഭാഗവും നടന്നത് കോഴിക്കോടായതിനാല്‍ കേസ് കോഴിക്കോട്ടേക്ക് മാറ്റുമെന്ന് സൂചന. കസബ പോലീസായിരിക്കും കേസില്‍ തുടരന്വേഷണം നടത്തുകയെന്നാണ് അറിയുന്നത്. തിരൂര്‍ പോലീസിന്റെ അധികാര പരിധിയില്‍ നില്‍ക്കുന്നതല്ല ഈ കേസെന്ന വാദവുമായി നേരത്തെ പ്രതികള്‍ക്കായി ഹാജരായ അഡ്വ. ബി എ ആളൂര്‍ രംഗത്തെത്തിയിരുന്നു.
ഉച്ചയ്ക്കാണ് പ്രതികളെ തിരൂര്‍ പോലീസ് കോടതിയില്‍ എത്തിച്ചത്. നാല് മണിയോടെയാണ് മജിസ്ട്രേറ്റ് ചേംബറില്‍ കേസ് പരിഗണിച്ചത്. തുടര്‍ന്ന് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് പ്രതികളേയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. കൊല നടന്ന ഹോട്ടലിലും മൃതദേഹവും മറ്റ് തൊണ്ടി മുതലുകളും ഒളിപ്പിച്ച കേന്ദ്രങ്ങളിലും പ്രതികളെ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പടെ പോലീസ് തെളിവെടുപ്പില്‍ കണ്ടെത്തി. കൊല നടത്തിയ രീതി പ്രതികള്‍ പോലീസിന് മുന്നില്‍ വിവരിച്ചിരുന്നു.
https://www.facebook.com/Malayalivartha