Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സന്ദീപിന് അന്വേഷണ സംഘത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയായി. ഇതുവരെ സന്ദീപ് പറഞ്ഞിരുന്ന പെരുങ്കള്ളങ്ങളൊക്കെ ഫോറന്‍സിക് റിപ്പോര്‍ട്ട് പൊളിച്ചടുക്കുകയാണ്.

05 JUNE 2023 08:46 PM IST
മലയാളി വാര്‍ത്ത

കേരള ഏറെ വേദനയോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഡോ.വന്ദനദാസിന്റെ കൊലപാതക കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കേസിന്റെ ഗതി തന്നെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്.   ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സന്ദീപിന് അന്വേഷണ സംഘത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയായി. ഇതുവരെ സന്ദീപ് പറഞ്ഞിരുന്ന പെരുങ്കള്ളങ്ങളൊക്കെ ഫോറന്‍സിക് റിപ്പോര്‍ട്ട് പൊളിച്ചടുക്കുകയാണ്.

ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോള്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെയാണ് സമര്‍പ്പിച്ചത്. സന്ദീപിനു മാനസിക പ്രശ്‌നമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം.എന്നാല്‍ ഇയാളുടെ പരിശോധനാ ഫലത്തില്‍ ലഹരിയുടെ സാന്നിദ്ധ്യമില്ല. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന പൊലീസിന്റെ വാദം ശരി വയ്ക്കുന്നതാണിത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിന്റെ മാനസിക നില പരിശോധിച്ചത്. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു നിരീക്ഷിച്ചു വരുകയാണ്. പത്തു ദിവസം കിടത്തി ചികിത്സയിലൂടെ നിരീക്ഷിച്ചാണ് മെഡിക്കല്‍ കോളെജില്‍ ഇയ്യാളുടെ മാനസിക നില ഡോക്ടര്‍മാരുടെ സംഘം വിലിയിരുത്തിയത്. സന്ദീപിന് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടാണ് കുറ്റമറ്റ രീതിയില്‍ പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇയ്യാള്‍ മദ്യത്തിന് ചെറുപ്പം മുതലേ അടിമയായിരുന്നു. എന്നാല്‍ മാനസിക രോഗത്തിന് ചികിത്സ തേടിയതിനോ മാനസിക പ്രശ്‌നങ്ങളില്‍ മറ്റ് അക്രമങ്ങള്‍ നടത്തിയതിനോ തെളിവു കണ്ടെത്താനായില്ല.
 
ലഹരിയും മാനസിക പ്രശ്‌നവും അല്ലെങ്കില്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പൊലീസ് അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ പത്തനംതിട്ടക്കാരിയായ ഡോക്ടറെയോ അക്രമത്തില്‍ പരിക്കേല്‍പിച്ച ആശുപത്രി ജീവനക്കാരെയോ പ്രതിയായ സന്ദീപിന് മുന്‍പരിചയം പോലുമില്ല. തന്നെ ആരോ ആക്രമിക്കുന്നു പോലീസെത്തി രക്ഷിക്കണമെന്ന് സന്ദീപ് ഫോണില്‍ വിളിച്ച പ്രകാരമാണ് പോലീസെത്തുന്നത്. എന്നാല്‍ ഇയ്യാള്‍ കയ്യാല കയറുന്നതിനിടയില്‍ മറിഞ്ഞു വീണ് ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കിയ പോലീസ് വൈദ്യ പരിശോധനയ്ക്കായിട്ടല്ല മുറിവില്‍ മരുന്നു വെയ്ക്കുന്നതിനായിട്ടാണ് ഇയ്യാളെ ആശുപത്രിയിലെത്തിച്ചത്.

ഡോകര്‍ പരിശോധിക്കുമ്പോഴും മുറിവില്‍ മരുന്നുവെച്ചു കെട്ടുമ്പോഴും ലഹരിയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ ആശുപത്രിയുടെ വീഡിയോ പകര്‍ത്തി സ്‌കൂളിലെ പ്രഥമാധ്യാപികയ്ക്ക് ഇയ്യാള്‍ അയച്ചു കൊടുക്കുകയും ചെയ്തു. സന്ദീപിന്റെ ബന്ധു അടുത്തെത്തിയപ്പോഴാണ് ഇയ്യാള്‍ അക്രമാസക്തനായി തുടങ്ങിയത്. ആദ്യം ചുറ്റും കൂടി നിന്ന ജീവനക്കാരികളെയും പിന്നീട് പോലീസിനെയും ആക്രമിച്ച ശേഷമാണ് ഡോ.വന്ദനദാസിനെ ചവിട്ടിതള്ളിയിട്ട് കുത്തിയത്. ബന്ധു അടുത്തെത്തിയതു മുതല്‍ ഇയ്യാളുടെ സ്വഭാവം മാറി തുടങ്ങിയെന്ന് ആശുപത്രി ജീവനക്കാരും മൊഴി നല്കിയിട്ടുണ്ട്. അതായത് തന്റെ ബന്ധുക്കളെല്ലാം നല്ലനിലയില്‍ ജീവിക്കുകയാണ്. താന്‍ മാത്രം മദ്യത്തിന് അടിമയായി ജീവിതം തുലച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വളരെ മോശക്കാരനായാണ് ജീവിക്കുന്നത്. തന്റെ ജീവിതം താന്‍ തന്നെ തകര്‍ത്തതിലുള്ള അമര്‍ഷം നുരഞ്ഞു പൊന്തി ബന്ധുവിനെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അക്രമം തുടങ്ങിയതോടെ നിലവിട്ടു പോയെന്നും ആരെയൊക്കെ ആക്രമിച്ചെന്ന് അറിയില്ലെന്നുമാണ് സന്ദീപ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ലഹരിയുടെ സ്വാധീനത്താലാണ് അക്രമവും കൊലയും നടത്തിയതെന്ന് വാദം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ ഇല്ലാതായി. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിയുടെ വാദവും പരിശോധനയിലൂടെ തള്ളിയപ്പോഴാണ് പുതിയ മൊഴി നല്കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വലിയ നഷ്ടമുണ്ടായെന്നും ഇനി സാമ്പത്തികമായി ഉയരാന്‍ കഴിയില്ലെന്നും ഇയ്യാള്‍ പറയുന്നു. ബന്ധുക്കളും കൂട്ടുകാരും ചതിച്ചെന്ന തോന്നലും ഇയ്യാള്‍ പ്രകടിപ്പിച്ചിരുന്നു. ഇയ്യാളുടെ മൊഴി എന്തു തന്നെയായാലും കേസിന്റെ വിധിയെ അതു ബാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. സാക്ഷിമൊഴികള്‍ വളരെ ശക്തമാണ്. ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസറും ഡോക്ടറുമാണ് പ്രധാന സാക്ഷിയെന്നതും കേസിന്റെ പ്രത്യേകതയാണ്.കുറ്റപത്രവും വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാ
നായി അന്വേഷണ സംഘം കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഡോക്ടര്‍ വന്ദനയുടെ കൊലപാതകം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഇത് പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. അക്രമിയെ ഭയന്ന പോലീസ് ഓടി രക്ഷപ്പെട്ടതാണ് ഡോക്ടറുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പോലീസിന് ഇനി ശക്തമായി വാദിക്കാനാവും. മദ്യലഹരിയിലായിരുന്ന പ്രതിയെ കൈവിലങ്ങില്ലാതെ പോലീസ് എത്തിച്ചു എന്ന അപരാധമാണ് പോലീസിനെതിരെ കെട്ടിവെച്ചത്. എന്നാല്‍ ഇയ്യാള്‍ മദ്യപിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പലതവണ പറഞ്ഞെങ്കിലും ചര്‍ച്ചകളെല്ലാം ലഹരിയിലേയ്ക്കും പോലീസിന്റെ വീഴിചയിലേയ്ക്കും വഴി മാറി പോവുകയായിരുന്നു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎം ശ്രീ വിവാദത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു  (59 minutes ago)

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം  (1 hour ago)

തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി  (1 hour ago)

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കപ്പ് കേരളത്തിന്, ജയം ഛത്തീസ്ഗഢിനെ തകർത്ത്  (1 hour ago)

വയോധികയെ അധിക്ഷേപിച്ച് പോസ്റ്റിട്ട സംഭവം; മാനനഷ്ടക്കേസില്‍ ബത്തിന്‍ഡ കോടതിയില്‍ ഹാജരായി കങ്കണ  (1 hour ago)

കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമം പോലീസും സമരക്കാരും നേർക്കുനേർ, ജലപീരങ്കിയിൽ ചങ്ക് പൊളിഞ്ഞു  (1 hour ago)

ആരോഗ്യ വകുപ്പിന് കീഴില്‍ 400 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിക്ക് അന്തിമാനുമതി  (2 hours ago)

യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി  (2 hours ago)

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍  (2 hours ago)

2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ പാല്‍സംഭരണത്തിലും വില്‍പ്പനയിലും മുന്നേറ്റം നടത്തി മില്‍മ...  (3 hours ago)

തെരുവുനായ പ്രശ്‌നത്തില്‍ വിവിധ സംസ്ഥാനങ്ങളോടുള്ള കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി  (3 hours ago)

സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ ജര്‍മ്മന്‍ സംഘം ടെക്നോപാര്‍ക്കില്‍...  (3 hours ago)

സഹോദരിമാരോടൊപ്പമുള്ള അശ്ലീല എഐ വീഡിയോ കാട്ടി പണം ആവശ്യപ്പെട്ടതിന് പിന്നാലെ 19കാരന്‍ ആത്മഹത്യ ചെയ്തു  (3 hours ago)

ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആഘോഷിച്ച് പ്രയത്ന സെന്റർ: എഡിഎച്ച്ഡി, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ എന്നിവയുള്ള കുട്ടികൾക്കായി ഒരു മാസത്തെ സൗജന്യ രോഗനി‍ർണയവും ചികിത്സയും  (3 hours ago)

ആരോഗ്യമേഖലയ്‌ക്കൊപ്പം വിദ്യാഭ്യാസരംഗത്തും മുന്നേറ്റവുമായി ഡോ.ഷംഷീർ വയലിൽ; സൗദി വിപണിയിൽ ഐപിഒ പ്രഖ്യാപിച്ച് ഡോ. ഷംഷീർ ചെയർമാനായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ: യുഎഇയിൽ പ്രവർത്തനം ആരംഭിച്ച കമ്പനി സൗദിയിൽ ലി  (3 hours ago)

Malayali Vartha Recommends