കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന്‍, താടി ചൊറിഞ്ഞപ്പോള്‍ സീറ്റ്ബെല്‍റ്റ് മറഞ്ഞു...എ ഐ ക്യാമറ വക മുട്ടൻ പണി... ഫോട്ടോ സഹിതം മോട്ടോര്‍വാഹനവകുപ്പിനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പും നൽകി...

കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞപ്പോള്‍ സീറ്റ്ബെല്‍റ്റ് മറഞ്ഞു. കാര്‍ ഉടമയ്ക്ക് എ.ഐ. ക്യാമറ പിഴയും ചുമത്തി. മൂലവട്ടം സ്വദേശി ഷൈനോയ്ക്കാണ് പിഴ അടയ്ക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് മൊബൈലില്‍ അറിയിപ്പ് നല്‍കിയത്.കാര്‍ കായംകുളത്ത് സര്‍വീസ് ചെയ്യുന്നതിനായി ഷൈനോയുടെ സഹോദരനാണ് കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നാണ് എ.ഐ. ക്യാമറ കണ്ടെത്തിയത്.അറിയിപ്പിനൊപ്പം ലഭിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞതാണ് പ്രശ്‌നമായതെന്ന് കണ്ടെത്തിയത്. താടി ചൊറിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ സീറ്റ് ബെല്‍റ്റ് ഭാഗികമായി മറഞ്ഞതോടെ ക്യാമറ പിഴ ചുമത്തുകയായിരുന്നു. ഇക്കാര്യം ഫോട്ടോ സഹിതം ഷൈനോ ആലപ്പുഴയിലെ മോട്ടോര്‍വാഹനവകുപ്പിനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഷൈനോ.എ.ഐ ക്യാമറയില്‍ ഏറ്റവും കൂടുതല്‍ കുടുങ്ങുന്നത് കാറുകള്‍. അതും ഡ്രൈവറുടെ തെറ്റുകൊണ്ടല്ല, സഹയാത്രികന്റെ പിഴവുകൊണ്ടും. ക്യാമറകള്‍ പിഴയീടാക്കിത്തുടങ്ങി അഞ്ച് ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോളാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഇതുവരെ 3,52 730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 19820 നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കാനുള്ള അന്തിമ അനുമതി മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയത്.അതില്‍ ഉള്‍പ്പെട്ട നിയമലംഘനങ്ങള്‍ വിശദമായി പരിശോധിക്കുമ്പോഴാണ് പിടിക്കപ്പെടുന്നവരുടെ വിശദവിവരം ലഭിക്കുന്നത്.ഇതുവരെ ഏറ്റവും കൂടുതല്‍ പിടികൂടിയ നിയമലംഘനം കാറുകളിലെ മുന്‍സീറ്റില്‍ സഹയാത്രക്കാരന്‍ സീറ്റ് ബെല്‍റ്റിടാതെ ഇരുന്നതാണ്. ഇത്തരത്തിലുള്ള 7896 നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കാന്‍ തീരുമാനിച്ചത്. സീറ്റ് ബെല്‍റ്റ് ഇടാതെ പിടിയിലായ ഡ്രൈവര്‍മാരുടെയെണ്ണം ഇതിലും കുറവാണ്. 4993 മാത്രം. രണ്ടാം സ്ഥാനത്തുള്ള നിയമലംഘനം ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതാണ്, 6153. ബൈക്കിന്റെ പിന്നില്‍ ഹെല്‍മറ്റ് വെക്കാതിരുന്ന് 715 പേരും പിടിയിലായിട്ടുണ്ട്.അമിതവേഗത്തിന് ഇതുവരെ വെറും 2 പേര്‍ക്ക് മാത്രമേ പിഴയീടാക്കിയിട്ടുള്ളു. വാഹനങ്ങളെല്ലാം വേഗം കുറച്ച് പോയതുകൊണ്ടല്ല. 726 എ.ഐ ക്യാമറകളില്‍ വെറും 8 എണ്ണം മാത്രമാണ് അമിതവേഗം പിടികൂടാനുള്ളത്. ഇതില്‍ നാലെണ്ണം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അപ്പോള്‍ േവഗം പിടികൂടാനുള്ളത് വെറും 4 ക്യാമറ മാത്രം. അതില്‍ തന്നെ കണ്ടെത്തിയതില്‍ 2 എണ്ണം മാത്രമേ പിഴയീടാക്കാന്‍ മാത്രം തെറ്റുള്ള നിയമലംഘനമായി മോട്ടോര്‍ വാഹനവകുപ്പ് വിലയിരുത്തിയത്.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ച് കുടുങ്ങുന്നവരുടെയെണ്ണവും കുറഞ്ഞിട്ടുണ്ട്. വെറും 25 പേരെയാണ് ഇതുവരെ പിടിച്ചിട്ടുള്ളത്.വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച ഇന്നോവ കാര്‍ നിർത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ചതിന്റെ ശക്തിയിൽ തകര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ മനപ്പൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം, അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞിരുന്നു. ക്യാമറക്കും കേടുപാടുണ്ടായി. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
https://www.facebook.com/Malayalivartha