കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ വഞ്ചനാക്കേസില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്....സുധാകരനോട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ നോട്ടീസ് നല്‍കി

കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ വഞ്ചനാക്കേസില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. നാളെയാണ് സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസിനെ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ന് രാവിലെ 11ന് കെ സുധാകരന്‍ മാധ്യമങ്ങളെ കാണും. വിഷയത്തില്‍ പ്രതികരിക്കുമെന്നാണ് സൂചനകളുള്ളത്.
മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇന്നലെയാണ് പ്രതി ചേര്‍ത്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു.
സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബര്‍ 22 ന് മോന്‍സന്റെ കലൂരുലുള്ള വീട്ടില്‍വെച്ച് കെ സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























